Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th Nov 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
മതേതര എഴുത്തുകാരെ ഭീഷണിപ്പെടുത്തിയുള്ള പ്രസംഗം; ശശികലക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്
Reporter

കൊച്ചി: എഴുത്തുകാര്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കുമെതിരെ വിദ്വേഷ പ്രസംഗം നടത്തിയ ഹിന്ദു ഐക്യവേദി നേതാവ് ശശികലക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ആലുവ റൂറല്‍ എസ് പി എ വി ജോര്‍ജ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153ാം വകുപ്പ് പ്രകാരമാണ് കേസ്. മതവിദ്വേഷം വളര്‍ത്തിയതിനും മതവികാരം വ്രണപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്.

ശശികലയ്‌ക്കെതിരെ കോഴിക്കോട് കസബ പൊലീസും കേസെടുത്തിട്ടുണ്ട്. 2006ല്‍ മുതലക്കുളത്ത് നടത്തിയ പ്രസംഗത്തിനാണ് കേസെടുത്തിരിക്കുന്നത്. മാറാട് കലാപവുമായി ബന്ധപ്പെട്ട് മതവിദ്വേഷം തകര്‍ക്കുന്ന രീതിയില്‍ പ്രസംഗിച്ചുവെന്നാണ് കേസ്. പ്രസംഗവുമായി ബന്ധപ്പെട്ട് ശബ്ദരേഖകളും, വീഡിയോകളും ശേഖരിക്കാനും, സാക്ഷികളുടെ മൊഴി രേഖപ്പെടുത്താനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.

പറവൂരില്‍ ഹിന്ദു ഐക്യവേദി നടത്തിയ പരിപാടിയിലാണ് ശശികല വിദ്വേഷ പ്രസംഗം നടത്തിയത്. മതേതരവാദികളായ എഴുത്തുകാര്‍ ആയുസ് വേണമെങ്കില്‍ മൃത്യുഞ്ജയ ഹോമം നടത്തണമെന്നും അല്ലെങ്കില്‍ ഗൗരി ലങ്കേഷിന്റെ അവസ്ഥ വരുമെന്നുമാണ് ശശികല പറഞ്ഞത്. സംഘപരിവാറിനെതിരെ സംസാരിക്കുന്ന എഴുത്തുകാരെ കുറിച്ച് പ്രസംഗിച്ചപ്പോഴായിരുന്നു ശശികല ഇത്തരം പരാമര്‍ശം നടത്തിയത്.

ശശികലയുടെ പ്രസംഗം വിവാദമായ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളയുവര്‍ രംഗത്തെത്തി. ശശികലയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വി ഡി സതീശന്‍ എംഎല്‍എ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. എഴുത്തുകാരെ ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സതീശന്‍ പരാതി നല്‍കിയിരിക്കുന്നത്.

ശശികലയ്‌ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു. ഇവര്‍ നിരന്തരം ഇത്തരം പ്രസംഗങ്ങള്‍ നടത്തിയിട്ടും നടപടിയെടുക്കാതെ സര്‍ക്കാര്‍ ഉരുണ്ടുകളിച്ചതിന്റെ ഫലമാണ് ഇത്തരം വിഷം വമിക്കുന്ന പ്രസ്താവനകള്‍ നടത്താന്‍ ശശികലക്ക് ധൈര്യം നല്‍കിയതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.

 
Other News in this category

 
 




 
Close Window