Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=86.96 INR  1 EURO=77.27 INR
ukmalayalampathram.com
Wed 20th Sep 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ഇന്ന് അഷ്ടമിരോഹിണി; നാടും നഗരവും 'അമ്പാടി'യാകും
REPORTER

കൊച്ചി: ഭഗവാന്‍ കൃഷ്ണന്റെ ജന്മദിനമായ അഷ്ടമിരോഹിണി ഇന്ന്. പിറന്നാള്‍ ആഘോഷമാക്കാന്‍ നാടും നഗരവും അമ്പാടിയായി മാറുകയാണ്. സംസ്ഥാനത്തെ പ്രമുഖ ശ്രീകൃഷ്ണക്ഷേത്രങ്ങളിലെല്ലാം അഷ്ടമിരോഹിണി ആഘോഷങ്ങള്‍ക്ക് വിപുലമായ ഒരുക്കങ്ങളും പുരോഗമിക്കുകയാണ്. കേരളത്തില്‍ അങ്ങോളമിങ്ങോളം ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശോഭായാത്രകളും സാംസ്‌കാരിക സമ്മേളനങ്ങളും നടക്കും.

വാദ്യമേളങ്ങളുടെ അകമ്പടിയോടെ കൃഷ്ണപൗരാണിക വേഷങ്ങളും നിശ്ചലദൃശ്യങ്ങളും ഗോപികാനൃത്തങ്ങളും ഉറിയടിയും നഗരത്തിലെ വര്‍ണ ശോഭായാത്രയില്‍ അണിനിരക്കും. കൊച്ചി പോലുള്ള വലിയ നഗരങ്ങളില്‍ നിരവധി ശോഭായാത്രകള്‍ ഒരിടത്ത് സംഗമിച്ച് മഹാശോഭായാത്രകളായി മാറും. ചരിത്രപ്രസിദ്ധമായ ആറന്മുള അഷ്ടമി രോഹണി വള്ളസദ്യ ഇന്നാണ് നടക്കുക. ഗുരുവായൂര്‍, അമ്പലപ്പുഴ, രവിപുരം, തമ്പലക്കാട്, തൃച്ചംബരം, തിരുവമ്പാടി, തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം ചിന്ത്രമംഗലം, ഏവൂര്‍, തിരുവച്ചിറ, കുറുമ്പിലാവ്, താഴത്തെ മാമ്പുള്ളി, കൊടുന്തറ, ഉഡുപ്പി തുടങ്ങിയ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടക്കും.


 

 
Other News in this category

 
 




 
Close Window