Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 18th Jan 2018
 
 
വാര്‍ത്തകള്‍
  Add your Comment comment
ഡല്‍ഹിയിലെ ചുവന്ന തെരുവുകള്‍ക്ക് പൂട്ട് വീഴുന്നു
REPORTER

ന്യൂഡല്‍ഹി: ഡല്‍ഹി ജിബി റോഡിലെ ചുവന്ന തെരുവ് ഒഴിപ്പിക്കാന്‍ ദല്‍ഹി വനിതാ കമ്മിഷന്‍ നിര്‍ദേശം നല്‍കി. ജി.ബി റോഡിലെ 124 വേശ്യാലയ ഉടമകള്‍ക്ക് കമ്മീഷന്‍ നോട്ടീസ് അയച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ ഇവയെല്ലാം പൊളിച്ചു നീക്കുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ പറഞ്ഞു. പാര്‍ലമെന്റില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ അകലെയാണ് ജിബി റോഡ്.

ലീഗല്‍ കൗണ്‍സിലര്‍ പ്രിന്‍സി ഗോയലിന്റെയും ഹെല്‍പ്പ്‌ലൈന്‍ കോര്‍ഡിനേറ്റര്‍ കിരണ്‍ നെഗിയുടെയും നേതൃത്വത്തിലാണ് വനിതാ കമ്മീഷന്‍ സംഘം വേശ്യാലയത്തിന്റെ ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയത്. തിരിച്ചറിയല്‍ രേഖകളുമായി ഈ മാസം 21 നും 24 നും ഇടയില്‍ ഹാജരാകുവാനാണ് നിര്‍ദ്ദേശം. ഉടമസ്ഥരില്ലാത്ത ഇടങ്ങളില്‍ നോട്ടീസ് പതിച്ചു. ഡല്‍ഹി ജിബി റോഡ് റെഡ് ലൈറ്റ് ഏരിയയില്‍ 15000 ത്തിലധികം സെക്‌സ് വര്‍ക്കേഴ്‌സും 1000 ത്തോളം കുട്ടികളും ഇവിടെ താമസിക്കുന്നുണ്ട്.

2012 ല്‍ 23 തവണ റെയ്ഡ് നടത്തി 49 സ്ത്രീകളെ രക്ഷപെടുത്തി. ആയിരക്കണക്കിന് സ്ത്രീകളെയാണ് ഓരോ വര്‍ഷവും രക്ഷപ്പെടുത്തുന്നത്. പക്ഷെ രക്ഷപ്പെടുത്തുന്നവരേക്കാള്‍ കൂടുതലാണ് ഇവിടെയെത്തുന്നവരുടെ എണ്ണമെന്ന് സ്വാതി മലിവാള്‍ പറഞ്ഞു. 'രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവിടെ എത്തിക്കുന്ന കൊച്ചു പെണ്‍കുട്ടികളുടെ കേന്ദ്രമായി ജി.ബി റോഡ് മാറിക്കഴിഞ്ഞു. ഇവര്‍ ബലാത്സംഗത്തിനും മനുഷ്യത്വരഹിതമായ സാഹചര്യത്തില്‍ കൊടിയ ചൂഷണത്തിനും വിധേയരാകുന്നു' – സ്വാതി മലിവാള്‍ പറഞ്ഞു. ഇവിടെത്തെ വനിതകളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു.

വനിതാ കമ്മിഷന്റെയും ഡല്‍ഹി പോലീസിന്റെയും പരിശോധനയില്‍ എട്ടു പെണ്‍കുട്ടികളെ വേശ്യാലയങ്ങളില്‍ നിന്ന് കണ്ടെത്തി കൗണ്‍സിലിംഗ് നല്‍കി. വനിതാശിശു ക്ഷേമ വകുപ്പും വനിത കമ്മീഷനും പല നടപടികളും സ്വീകരിച്ചിട്ടിട്ടുണ്ട്. പക്ഷേ, റെയ്ഡില്‍ വേശ്യാലയ ഉടമകളെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെന്ന് സ്വാതി മലിവാള്‍ പറയുന്നു.

 
Other News in this category

 
 




 
Close Window