Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=86.96 INR  1 EURO=77.27 INR
ukmalayalampathram.com
Wed 20th Sep 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
കാവ്യ മാധവന്റെ വില്ലയിലെ സന്ദര്‍ശക രജിസ്റ്റര്‍ വെള്ളം വീണ് നശിച്ചെന്ന് സുരക്ഷാജീവനക്കാര്‍; വിശ്വാസിക്കാതെ പൊലീസ്
REPORTER

കൊച്ചി : നടി കാവ്യ മാധവന്റെ കൊച്ചിയിലെ വില്ലയിലെ സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചെന്ന് സുരക്ഷാ ജീവനക്കാര്‍. വെള്ളം വീണ് നശിച്ചുപോയെന്നാണ് സുരക്ഷാ ജീവനക്കാര്‍ പൊലീസിന് മൊഴി നല്‍കിയത്. നടിയെ ആക്രമിച്ചതിന് മുമ്പും ശേഷവുമുള്ള രജിസ്റ്ററാണ് കാണാതായത്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് അന്വേഷണ സംഘം കാവ്യയുടെ വീട്ടില്‍ തെളിവെടുക്കാനെത്തിയത്. എന്നാല്‍ സന്ദര്‍ശക രജിസ്റ്റര്‍ നശിച്ചുപോയെന്ന് സുരക്ഷാ ജീവനക്കാരന്‍ പൊലീസിന് മൊഴി നല്‍കുകയായിരുന്നു. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി കാവ്യയുടെ വില്ലയില്‍ പോയിരുന്നതായി പൊലീസിന് മൊഴി നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് വില്ലയിലെ സന്ദര്‍ശക രജിസ്റ്റര്‍ പിടിച്ചെടുക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചത്. സുനി പോയിരുന്നപ്പോള്‍ പേരും, വാഹനത്തിന്റെ നമ്പറും എഴുതി നല്‍കിയിരുന്നു. ഈ രജിസ്റ്റര്‍ പിടിച്ചെടുക്കാനായാല്‍ സുനിയും കാവ്യയുടെ കുടുംബവുമായുള്ള അടുപ്പം തെളിയിക്കാനാകും. അതുകൊണ്ടാണ് രജിസ്റ്റര്‍ പിടിച്ചെടുക്കാന്‍ തീരുമാനിച്ചത്.

എന്നാല്‍ രജിസ്റ്റര്‍ മനപ്പൂര്‍വം നശിപ്പിച്ചതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഈ നിലയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിനിടെ നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ കുറ്റപത്രം 90 ദിവസത്തിനകം തന്നെ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘം സൂചിപ്പിച്ചു. ഇതുസംബന്ധിച്ച നടപടികള്‍ പുരോഗമിക്കുകയാണ്. ഒക്ടോബര്‍ 10 നാണ് ദിലീപ് അറസ്റ്റിലായി 90 ദിവസമാകുന്നത്. അതിന് മുമ്പ് കുറ്റപത്രം നല്‍കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

 
Other News in this category

 
 




 
Close Window