Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st Nov 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ദൈവത്തിനു നന്ദിയെന്ന് ഫാദര്‍ ടോം; സന്തോഷ വാര്‍ത്തയെന്ന് സുഷമ
REPORTER

മസ്‌കറ്റ്: ഭീകരരുടെ പിടിയില്‍നിന്നു മോചിതനായതില്‍ ദൈവത്തിനു നന്ദിയെന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍. മോചിതനായി മസ്‌കത്തില്‍ എത്തിയശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒമാന്‍ സുല്‍ത്താനും പ്രാര്‍ഥിച്ചവര്‍ക്കും നന്ദിയെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരരുടെ പിടിയില്‍നിന്നു മോചിതനായ ഫാദര്‍ ഉഴുന്നാലില്‍ ഒമാന്‍ സൈനിക വിമാനത്തിലാണ് മസ്‌കത്തിലെത്തിയത്.

മോചനം സ്ഥിരീകരിച്ച കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, കേള്‍ക്കുന്നത് സന്തോഷ വാര്‍ത്തയെന്നു ട്വീറ്റ് ചെയ്തു. ടോം ഉഴുന്നാലിലിന്റെ മോചനം ഏറെ സന്തോഷകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. ഒമാന്റെ ഇടപെടലാണ് മോചനത്തിന് വഴിതെളിയിച്ചതെന്നു മനസിലാക്കുന്നു. കേരളത്തില്‍ എത്തിയാലുടന്‍ ഫാ .ഉഴുന്നാലിലിന്റെ ചികിത്സകള്‍ക്ക് എല്ലാവിധ സഹായങ്ങളും ഉണ്ടാകും. അദ്ദേഹത്തിന്റെ സുരക്ഷിതമായ മടങ്ങി വരവില്‍ വിശ്വാസ സമൂഹത്തിന്റെയും പൊതുസമൂഹത്തിന്റെയും ആഹ്ലാദത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി സമൂഹമാധ്യമത്തില്‍ കുറിച്ചു.

ഫാദര്‍ ടോം ഉഴുന്നാലിലിനെ മോചിപ്പിച്ചതിലുള്ള സന്തോഷത്തില്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളോടൊപ്പം ബിജെപി പങ്കു ചേരുന്നുവെന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രത്യേകിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ആത്മാര്‍ഥമായ ശ്രമങ്ങളുടെ ഫലമാണ് ഫാദര്‍ ഉഴുന്നാലിന്റെ മോചനം. മലയാളികളുടെയും ഭാരത സര്‍ക്കാരിന്റെയും വികാരങ്ങള്‍ ഉള്‍ക്കൊണ്ട് സന്ദര്‍ഭോചിതമായി ഇടപെട്ട ഒമാന്‍ സര്‍ക്കാരിന്റെ പങ്ക് അഭിനന്ദാര്‍ഹമാണെന്നും കുമ്മനം പറഞ്ഞു.

 
Other News in this category

 
 




 
Close Window