Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 22nd Nov 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
നടിയെ ആക്രമിച്ച കേസ്: പൊലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം; സിനിമ തിരക്കഥയോ
Reporter

 കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൊലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം. നടിയെ ആക്രമിച്ച കേസിലെ അന്വേഷണം എന്നു തീരുമെന്ന് ഹൈക്കോടതി ചോദിച്ചു. ഇത് സിനിമയുടെ തിരക്കഥ പോലെയാണോ?. ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യുകയാണോ?. ആരെയെങ്കിലും തൃപ്തിപ്പെടുത്താനാകരുത് ചോദ്യം ചെയ്യല്‍. കേസില്‍ അറസ്റ്റിലായി കുറ്റപത്രം സമര്‍പ്പിച്ച ശേഷം പള്‍സര്‍ സുനിയെ വീണ്ടും വീണ്ടും ചോദ്യം ചെയ്യുന്നത് വാര്‍ത്ത സൃഷ്ടിക്കാനാണോ. ഫെബ്രുവരിയില്‍ തുടങ്ങിയ അന്വേഷണം നീണ്ടുപോകുന്നുവെന്നും ഹൈക്കോടതി വ്യക്തമാക്കി. നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.

മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചുള്ള പോലീസ് അന്വേഷണത്തെ വിമര്‍ശിച്ച ഹൈക്കോടതി ബുദ്ധി ഉപയോഗിച്ച് വേണം കേസ് തെളിയിക്കാനെന്നും പറഞ്ഞിട്ടുണ്ട്. 

രണ്ടാഴ്ചയ്ക്കുളളില്‍ അന്വേഷണം തീര്‍ക്കുമെന്ന് ഡിജിപി മറുപടി നല്‍കി. കേസില്‍ നാദിര്‍ഷായെ പ്രതി ചേര്‍ത്തിട്ടില്ലെന്നും ഡിജിപി മറുപടി നല്‍കി. ഇതിനു പ്രതി ചേര്‍ക്കാത്ത ഒരാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പൊലീസ് എതിര്‍ക്കുന്നത് എന്തിനാണെന്നായിരുന്നു കോടതിയുടെ ചോദ്യം. അതേസമയം, ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് നാദിര്‍ഷാ കോടതിയെ അറിയിച്ചു. നാളെ നാദിര്‍ഷാ ചോദ്യം ചെയ്യലിന് ഹാജരാകണം.

നടിയെ ആക്രമിച്ച കേസിലെ തെളിവുകള്‍ നാദിര്‍ഷാ നശിപ്പിച്ചുവെന്നാണ് പൊലീസിന്റെ സംശയം. ഇതേ തുടര്‍ന്നാണ് ഇദ്ദേഹത്തോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ച നല്‍കിയ നോട്ടീസില്‍ തിങ്കളാഴ്ച ഹാജരാകണമെന്നായിരുന്നു ആവശ്യം. എന്നാല്‍ നാദിര്‍ഷ നോട്ടീസ് ലഭിച്ച ഉടന്‍ ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ കിടത്തി ചികിത്സയ്ക്ക് വിധേയനായി. ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതോടെ നാദിര്‍ഷയെ അറസ്റ്റ് ചെയ്‌തേക്കുമെന്ന സൂചനകള്‍ ശക്തമായി ഉയര്‍ന്നിരുന്നു.

കഴിഞ്ഞ ദിവസം പള്‍സര്‍ സുനി നാദിര്‍ഷായ്‌ക്കെതിരെ നല്‍കിയ മൊഴി പുറത്തുവന്നിരുന്നു. ദിലിപ് നിര്‍ദ്ദേശിച്ച പ്രകാരം തൊടുപുഴയില്‍ കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ സിനിമ സെറ്റിലെത്തി നാദിര്‍ഷായുടെ മാനേജരില്‍ നിന്ന് 25000 രൂപ കൈപ്പറ്റിയെന്നായിരുന്നു സുനിയുടെ മൊഴി. നടിയെ ആക്രമിക്കുന്നതിനു മുന്‍പായിരുന്നു ഇത്.

 
Other News in this category

 
 




 
Close Window