Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 25th Feb 2018
 
 
വാര്‍ത്തകള്‍
  Add your Comment comment
പ്രതീക്ഷയോടെ ദിലീപ് വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചു, ഇത്തവണയെങ്കിലും മോചനം സാധ്യമാകുമോ
reporter

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ തടവില്‍ കഴിയുന്ന നടന്‍ ദിലീപ് ജാമ്യാപേക്ഷ നല്‍കി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് ദിലീപ് ജാമ്യാപേക്ഷ നല്‍കിയത്. വിചാരണ തടവ് അറുപത് ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ദിലീപ് വീണ്ടും ജാമ്യാപേക്ഷ നല്‍കുന്നത്. പത്ത് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ 90 ദിവസം വരെ സമയം ലഭിക്കും. അതില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെങ്കില്‍ 60 ദിവസം പിന്നിട്ടാല്‍ ജാമ്യം ലഭിക്കാന്‍ അര്‍ഹതയുണ്ട്. അതേസമയം ദിലീപില്‍ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റകൃത്യങ്ങള്‍ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണ്. ദിലീപിന്റെ കേസില്‍ കോടതി എന്ത് നടപടിയായിരിക്കും സ്വീകരിക്കുക എന്ന് വ്യക്തമല്ല. ഹൈക്കോടതിവരെ ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ അങ്കമാലി കോടതിയുടെ വിധി ദിലീപിനും അന്വേഷണ സംഘത്തിനും നിര്‍ണ്ണായകമാകും.

 
Other News in this category

 
 




 
Close Window