Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 11th Dec 2017
 
 
സിനിമ
  Add your Comment comment
ദിലീപ് നായകനാകുന്ന രാമലീല ഈ മാസം 28ന് റിലീസ് ചെയ്യും
reporter
ദിലീപ് നായകനായി അഭിനയിക്കുന്ന 'രാമലീല' അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ തീയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ഈ മാസം 28ന് ദിലീപ് നായകനാവുന്ന ചിത്രം തീയേറ്ററുകളിലെത്തുമെന്ന് അണിയറക്കാര്‍ അറിയിക്കുന്നു.
ദിലീപ് അറസ്റ്റിലായ സമയത്ത് പോസ്റ്റ്‌പ്രൊഡക്ഷന്‍ ഘട്ടത്തിലായിരുന്നു ചിത്രം. ആദ്യം ജൂലൈ ഏഴിന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം പിന്നീട് 21ലേക്കും മാറ്റിയിരുന്നു. സാങ്കേതിക കാരണങ്ങളെന്നായിരുന്നു അന്ന് അണിയറക്കാരുടെ വിശദീകരണം. ജൂലൈ 10നായിരുന്നു ദിലീപിന്റെ അറസ്റ്റ്. ദിലീപ് ജാമ്യാപേക്ഷയുമായി രണ്ടാംതവണ ഹൈക്കോടതിയെ സമീപിച്ച സമയത്ത് ജാമ്യം ലഭിച്ചാല്‍ ചിത്രം ഓണം റിലീസായി തീയേറ്ററുകളിലെത്തിയേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ നിര്‍മ്മാതാന് ഇത് നിഷേധിച്ച് രംഗത്തെത്തി. പിന്നീട് ഓണച്ചിത്രങ്ങള്‍ക്ക് പിന്നാലെ ചിത്രം ഈ മാസം 22ന് തീയേറ്ററുകളിലെത്തുമെന്നും പ്രചരിച്ചു. എന്നാല്‍ തങ്ങള്‍ അത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്ന് നിര്‍മ്മാതാവ് പ്രതികരിച്ചു. പിന്നാലെയാണ് ഒരാഴ്ചയ്ക്കപ്പുറം 28ന് സിനിമ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.
 
Other News in this category

 
 




 
Close Window