Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 28th Mar 2024
 
 
Teens Corner
  Add your Comment comment
സൗന്ദര്യവര്‍ധക വസ്തുക്കള്‍ ചര്‍മ രോഗം ഉണ്ടാക്കും. സെന്‍സിറ്റിവിറ്റി അനുസരിച്ചായിരിക്കും രോഗം ഏല്‍ക്കുക. രോഗബാധ ഉണ്ടായ ശേഷമേ അറിയാന്‍ കഴിയൂ...
reporter
സൗന്ദര്യസംരക്ഷണത്തില്‍ ഏറ്റവുമധികം ശ്രദ്ധ നല്‍കുന്നത് സ്ത്രീകളാണ്. അതുകൊണ്ട് തന്നെ വിപണിയിലിറങ്ങുന്ന സൗന്ദര്യവര്‍ധക വസ്തുക്കള്‍ ലക്ഷ്യം വയ്ക്കുന്നതും സ്ത്രീ ഉപഭോക്താക്കളെയാണ്.

എന്നാല്‍ സൗന്ദര്യ വര്‍ധനവിനായി ഉപയോഗിക്കുന്ന ഉല്‍പന്നങ്ങള്‍, അമിതമായാല്‍ ഉണ്ടാകുന്ന ദോഷങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? സൗന്ദര്യം നിലനിര്‍ത്താനും വര്‍ധിപ്പിക്കാനും ഉപയോഗിക്കുന്ന വസ്തുക്കള്‍ ചര്‍മ്മത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തും. കോസ്‌മെറ്റിക്‌സുകള്‍ തിരഞ്ഞെടുക്കുമ്പോഴും അവ ഉപയോഗിക്കുമ്പോഴും ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

സൗന്ദര്യവര്‍ധകവസ്തുക്കള്‍ പലവിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. കോസ്‌മെറ്റിക്‌സുകള്‍, കോസ്‌മെക്യൂട്ടിക്കള്‍സ്, മെഡിസിനല്‍ ഉല്‍പന്നങ്ങള്‍ എന്നിങ്ങനെ. സൗന്ദര്യ സംരക്ഷണത്തിനായി ഉപയോഗിക്കുന്ന വസ്തുക്കളില്‍ ഭൂരിഭാഗവും കോസ്‌മെറ്റിക്‌സുകളില്‍ ഉള്‍പ്പെടുന്നു. അതായത് മേക്കപ്പ് കിറ്റുകളെല്ലാം തന്നെ കോസ്‌മെറ്റിക്‌സുകളാണ്.

മുഖസൗന്ദര്യത്തിനും തലമുടിയുടെ സംരക്ഷണത്തിനുമായി ഉപയോഗിക്കുന്ന ഉല്‍പന്നങ്ങള്‍ ഇവയില്‍ ഉള്‍പ്പെടുന്നു. ഉദാഹരണത്തിന് ലിപ്സ്റ്റിക്, മസ്‌ക്കാര, ഫൗഡേഷന്‍സ്, സ്‌കിന്‍ ലോഷന്‍, ഷാംപൂ തുടങ്ങിയവ.

മറ്റൊന്ന് കോസ്‌മെക്യൂട്ടിക്കള്‍സാണ്. കോസ്‌മെറ്റിക്‌സുകളും ഫാര്‍മക്യൂട്ടികള്‍സും ചേര്‍ന്ന ഉല്‍പന്നങ്ങളാണ് കോസ്‌മെക്യൂട്ടിക്കള്‍സ്. നിറം വര്‍ധിപ്പിക്കാനും, കറുത്ത പാടുകള്‍ മാറ്റാനും ഉപയോഗിക്കുന്നു.

മറ്റൊന്ന് മെഡിസിനല്‍ ഉത്പന്നങ്ങളാണ്. മെഡിസിനല്‍ ഉത്പന്നങ്ങള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ലഭിക്കുന്നവയാണ്. ഇത് ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ ഉപയോഗിക്കുന്നത് പല തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ക്കും ഇടയാക്കും.

സൗന്ദര്യവര്‍ധക വസ്തുക്കള്‍ അപകടമാകുന്നത് എപ്പോഴും ചര്‍മ്മത്തെ ബാധിച്ച് തുടങ്ങുമ്പോഴാണ്. അത് ഓരോരുത്തരുടെയും ചര്‍മ്മത്തെ ആശ്രയിച്ചിരിക്കും. ചര്‍മ്മത്തിന്റെ സെന്‍സിറ്റിവിറ്റി അനുസരിച്ചായിരിക്കും ചര്‍മ്മരോഗങ്ങള്‍ ബാധിക്കുക.

സൗന്ദര്യ വര്‍ധനവിനായി ഉപയോഗിക്കുന്ന ഉല്‍പന്നങ്ങള്‍, അമിതമായാല്‍ ഉണ്ടാകുന്ന ദോഷങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? സൗന്ദര്യം നിലനിര്‍ത്താനും വര്‍ധിപ്പിക്കാനും ഉപയോഗിക്കുന്ന വസ്തുക്കള്‍ ചര്‍മ്മത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തും. കോസ്‌മെറ്റിക്‌സുകള്‍ തിരഞ്ഞെടുക്കുമ്പോഴും അവ ഉപയോഗിക്കുമ്പോഴും ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
 
Other News in this category

 
 




 
Close Window