Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
 
 
Teens Corner
  Add your Comment comment
1990ല്‍ ലൈംഗിക ശേഷി നഷ്ടപ്പെട്ടുവെന്ന് കോടതിയില്‍ പറഞ്ഞ ഗുര്‍മീതിന് രണ്ടു മക്കളുണ്ട്. എല്ലാ ദിവസവും ഓരോ പെണ്‍കുട്ടികള്‍ വേണമെന്ന് നിര്‍ബന്ധമായിരുന്നു. സ്വാമിക്ക് പെണ്‍കുട്ടികളെ എത്തിക്കാന്‍ സ്ത്രീ ഗുണ്ടാ സംഘമുണ്ട്...
reporter
ബലാത്സംഗകേസില്‍ 20 വര്‍ഷം ശിക്ഷയാണ് ദേരാ സച്ചാ സൗദാ നേതാവ് ഗുര്‍മീത് റാം റഹിം സിങ്ങ് അനുഭവിക്കുന്നത്. ഗുര്‍മീതിന്റെ ആശ്രമത്തില്‍ എത്തുന്ന സുന്ദരികളായ പെണ്‍കുട്ടികളില്‍ മാത്രമായിരുന്നു ഗുര്‍മീതിന്റെ കണ്ണ്. മറ്റു പെണ്‍കുട്ടികള്‍ അനുയായികളായി ആശ്രമത്തിലെ മറ്റു പണികള്‍ ചെയ്യും. പീഡനത്തിനിരയാക്കുന്ന പെണ്‍കുട്ടികള്‍ വിവരം പുറത്തു പറയാതിരിക്കാനുമുള്ള ചുമതല ഈ വനിതാ സംഘത്തിനായിരുന്നു. വിവരം പുറത്തു പറഞ്ഞാല്‍ കൊടിയ മര്‍ദ്ദനം ഏല്‍ക്കേണ്ടി വരുമെന്നായിരുന്നു ഭീഷണി. ഗുര്‍മീതിന് എല്ലാ രാത്രിയിലും പെണ്‍കുട്ടികളെ എത്തിച്ചുകൊടുക്കാനായി വനിതാ ഗുണ്ടകള്‍ ആയിരുന്നുവെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് പുറത്തുവിട്ടു.

ഗുര്‍മീതിന് അമിത ലൈംഗീകാസക്തിയാണെന്ന് ജയിലിലെ പരിശോധനയ്ക്കിടെ ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. അതിനാല്‍ ചികിത്സകഹ വേണ്ടിവരുമെന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് ഗുര്‍മീതിന്റെ ഞെട്ടിക്കുന്ന ലഹരിയുടെ കഥകള്‍ പുറത്തു വന്നത്.

ഗുര്‍മീതിന് സുരക്ഷ ഒരുക്കാന്‍ ആത്മഹത്യാ സ്‌ക്വാഡും, ലൈംഗീകാവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാന്‍ സ്ത്രീകളുടെ ഗുണ്ടാ സംഘവുമായിരുന്നു. ഈ ഗുണ്ടാ സംഘത്തിന്റെ സുപ്രധാന ജോലി എല്ലാ രാത്രിയിലും മാറി മാറി പെണ്‍കുട്ടികളെ എത്തിച്ചു കൊടുക്കുക മാത്രമായിരുന്നു. പെണ്ണ് സ്വയം ലഹരി എന്നതില്‍ കവിഞ്ഞ് ആശ്രമത്തില്‍ എത്തുന്ന നിരന്തര രാഷ്ട്രീയ സന്ദര്‍ശകരെ സന്തോഷിപ്പിക്കാനും ഗുര്‍മീത് പണവും മദ്യത്തിനൊപ്പം പെണ്ണിനെയും നല്‍കിയിരുന്നു.



ഗുര്‍മീതിന്റെ ഈ വനിതാ സംഘത്തെ തിരിച്ചറിയാവുന്നതും ആശ്രമത്തില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ക്ക് മാത്രമാണ്. ഈ വനിതാ സംഘം ആശ്രമത്തില്‍ സന്യാസിനിമാരായി തന്നെയാണ് കഴിയുന്നത്. എന്നതിനാല്‍ ആരിലും സംശയം ജനിച്ചിരുന്നുമില്ല. ഗുര്‍മീതിന്റെ അറസ്റ്റിനു പിന്നാലെ ഈ വനിതാ സംഘത്തില്‍പ്പെട്ടവര്‍ കുറച്ചു പേര്‍ ഇപ്പോഴും ആശ്രമത്തില്‍ ഉണ്ടെന്നും മറ്റുള്ളവര്‍ രക്ഷപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 
Other News in this category

 
 




 
Close Window