Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=76.66 INR
ukmalayalampathram.com
Sun 22nd Oct 2017
 
 
സിനിമ
  Add your Comment comment
മകനെ നെഞ്ചോടു ചേര്‍ത്ത് വിനീത് അവന്റെ പേരു പറഞ്ഞു; വിഹാന്‍ ദിവ്യ വിനീത്
reporter
വിനീത് ശ്രീനിവാസന്റെ കുഞ്ഞിന്റെ പേര് 'വിഹാന്‍ ദിവ്യ വിനീത്'. തന്റെ മകന്റെ ചിത്രം പുറത്തു വിട്ടിരിക്കുകയാണ് താരം.

തന്റെ നെഞ്ചില്‍ കിടന്നുറങ്ങുന്ന വിഹാന്റെ ചിത്രമാണ് മനോഹരമായ കുറിപ്പോടെ പുറത്തു വിട്ടത്. രാവിലെ ഏഴ് മണിയായി. എയര്‍പോട്ടിലെത്താന്‍ ഞാന്‍ ഇപ്പോള്‍ തന്നെ ലേറ്റ് ആണ്. പക്ഷേ കുഞ്ഞിങ്ങനെ നെഞ്ചില്‍ ചേര്‍ന്നുറങ്ങുമ്പോള്‍ ഒരിഞ്ചുപോലും പോകാന്‍ സാധിക്കുന്നില്ലെന്നായിരുന്നു കുറിപ്പ്. ഭാര്യ ദിവ്യയാണ് ചിത്രം പകര്‍ത്തിയത്.

2012ലായിരുന്നു വിനീതിന്റെയും സഹപാഠിയായിരുന്ന ദിവ്യയുടെയും വിവാഹം. ഈ വര്‍ഷമാണ് ഇരുവര്‍ക്കും മകന്‍ ജനിച്ചത്.

മലയാള സിനിമയില്‍ ഇപ്പോള്‍ യുവ അച്ഛന്മാരുടെ സമയമാണ്. കുടുംബ പ്രേക്ഷകരുടെ ഇഷ്ട നായകന്മാരെല്ലാം തന്നെ ഈ വര്‍ഷം അച്ഛന്മാരായ സന്തോഷം പങ്കുവെച്ചു. അതില്‍ പ്രധാനിയായ ഒരു അച്ഛനാണ് സംവിധായകനും നടനും നിര്‍മ്മാതാവും ഗായകനുമായ വിനീത് ശ്രീനിവാസന്‍.
 
Other News in this category

 
 




 
Close Window