Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 16th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഭീകരര്‍ എനിക്കു പ്രമേഹത്തിനുള്ള മരുന്നു നല്‍കി; ഒരിക്കലും പീഡിപ്പിച്ചില്ല-ഫാ. ടോം ഉഴുന്നാലില്‍ പറയുന്നു
reporter
ഭീകരര്‍ തന്നെ ഒരു തരത്തിലും പീഡിപ്പിച്ചില്ലെന്ന് ഫാദര്‍ ടോം ഉഴുന്നാലില്‍. യെമനില്‍ ഭീകരരുടെ താവളത്തില്‍നിന്ന് 18 മാസത്തെ തടവിനു ശേഷം വത്താക്കിനാല്‍ എത്തിയ ടോം, സലേഷ്യന്‍ ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ഒരുഘട്ടത്തിലും ഭയപ്പെട്ടില്ല, ദൈവത്തിന്റെ ശക്തിയില്‍ വിശ്വസിച്ചു. ഭീകരര്‍ തന്നെ ഒരുഘട്ടത്തിലും പീഡിപ്പിച്ചില്ല. തന്നെ കണ്ണുകെട്ടിയാണ് പലയിടങ്ങളിലും കൊണ്ടുപോയത്. ഒരിക്കല്‍പോലും മോശമായി പെരുമാറിയില്ല. പ്രമേഹത്തിനുള്ള മരുന്നുകളും അവര്‍ നല്‍കി. ഡോക്ടറുടെ സേവനവും അവര്‍ ലഭ്യമാക്കി. ഒന്നരവര്‍ഷവും ഒരേ വസ്ത്രമാണു ധരിച്ചത്. ഇതിനിടയില്‍ രണ്ടോ മൂന്നോ തവണ സ്ഥലംമാറ്റി. ഓരോ തവണയും കണ്ണു മൂടിക്കെട്ടിയാണു കൊണ്ടുപോയത്. തട്ടിക്കൊണ്ടു പോയവര്‍ അറബിക്കാണു സംസാരിച്ചിരുന്നത്. അതിനാല്‍ ആശയവിനിമയം ബുദ്ധിമുട്ടായിരുന്നു.

അല്‍പം ചില ഇംഗ്ലിഷ് വാക്കുകള്‍ കൊണ്ടായിരുന്നു സംസാരമത്രയും. തടവിനിടെ പ്രാര്‍ഥനകളിലാണ് ഏറെ സമയവും ചെലവിട്ടത്. അള്‍ത്താരയും വിശ്വാസസമൂഹവും ഇല്ലെങ്കിലും ദിവസവും മനസ്സില്‍ കുര്‍ബാന അര്‍പ്പിച്ചിരുന്നു. തടവിനിടെ താന്‍ കൊല്ലപ്പെടുമെന്ന് ഒരിക്കല്‍പോലും ചിന്തിച്ചിരുന്നില്ലെന്നും ഉഴുന്നാലില്‍ പറഞ്ഞു.

യെമനിലെ ഭീകരരുടെ തടവില്‍നിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ വത്തിക്കാനില്‍ എത്തി ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ച് അനുഗ്രഹം തേടിയിരുന്നു. ഏതാനും ദിവസത്തെ ചികിത്സകള്‍ക്കും വിശ്രമത്തിനും ശേഷം അദ്ദേഹം ജന്മനാട്ടിലേക്ക് മടങ്ങിയെത്തും.
 
Other News in this category

 
 




 
Close Window