Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
 
 
Teens Corner
  Add your Comment comment
താബോണിന് വയസ്സ് അമ്പത്തിയെട്ട്. ഇദ്ദേഹത്തിന് നൂറിലേറെ ഭാര്യമാരുണ്ട്. മക്കള്‍ 28. ഇപ്പോള്‍ പുതുതായി ഒരു കല്യാണം കഴിക്കാന്‍ ഒരുങ്ങുകയാണ്. ബിസിനസ്, രാഷ്ട്രീയം ഇതൊക്കെയാണ് താബോണിന്റെ വരുമാന മാര്‍ഗങ്ങള്‍...
reporter
ആധുനിക കാസനോവ എന്നാണ് തായ്‌ലന്‍ഡിലെ ഒരു മനുഷ്യനെ വിളിക്കുന്നത്. കാരണം ഇയാള്‍ക്ക് 120 ഭാര്യമാര്‍ ഉണ്ടെന്നത് തന്നെ. തായ്‌ലന്‍ഡില്‍ ബഹുഭാര്യത്വം എന്നത് നിയമവിരുദ്ധമാണ്. എന്നാല്‍ തായ്‌ലന്‍ഡിലെ നക്കോണ്‍ നായോക് പ്രവിശ്യയിലെ താബോണ്‍ പ്രസേര്‍ട്ട് എന്ന 58കാരനായ മനുഷ്യന്‍ 100ലധികം സ്ത്രീകളെയാണ് വിവാഹം കഴിച്ചത്. ആണും പെണ്ണുമായി 28മക്കളും ഇയാള്‍ക്കുണ്ട്. ബിസിനസുകാരനും രാഷ്ട്രീയക്കാരനുമാണ് ഇദ്ദേഹം.

തന്റെ 17മത്തെ വയസ്സിലാണ് താന്‍ ആദ്യമായി വിവാഹം കഴിച്ചതെന്ന് പ്രസേര്‍ട്ട് പറയുന്നു. തന്നെക്കാള്‍ ഒന്നോ രണ്ടോ വയസ്സിന് ഇളയതായിരുന്നു ഭാര്യയെന്നും തങ്ങള്‍ക്ക് മൂന്ന് കുട്ടികള്‍ ഉണ്ടായിരുന്നുവെന്നും പ്രസേര്‍ട്ട് പറയുന്നു. തുടര്‍ന്ന് താന്‍ നിരവധി പേരെ വിവാഹം കഴിച്ചെന്നും മിക്കവര്‍ക്കും 20ല്‍ താഴെയായിരുന്നു പ്രായമെന്നും പ്രസേര്‍ട്ട് പറയുന്നു. ഓരോസ്ഥലത്തും കെട്ടിടം നിര്‍മ്മാണത്തിന് പോകുമ്പോള്‍ അവിടെ ഒരാളെ വിവാഹം ചെയ്യുക എന്നതായിരുന്നു തന്റെ രീതിയെന്ന് പ്രസേര്‍ട്ട് പറയുന്നു. എല്ലാ സമയവും ഒരു പുതിയ ഭാര്യയെ താന്‍ സ്വന്തമാക്കിയിരുന്നെന്ന് പ്രസേര്‍ട്ട് പറയുന്നു.

എന്നാല്‍ ഓരോ വിവാഹം കഴിക്കുമ്പോഴും താന്‍ വധുവിനോട് മുന്‍പ് വിവാഹം കഴിച്ചിരുന്നുവെന്ന് തുറന്ന് പറഞ്ഞിരുന്നുവെന്നും, ഇനിയും വിവാഹം കഴിക്കുമെന്നും പറയുമായിരുന്നുവെന്നും പ്രസേര്‍ട്ട് പറയുന്നു. തായ്‌ലന്‍ഡിലെ വിവിധ സ്ഥലങ്ങളിലാണ് തന്റെ ഭാര്യമാരും കുടുംബവും ഉള്ളതെന്ന് ഇയാള്‍ പറയുന്നു. താന്‍ പുതിയതായി ഒരു വിവാഹം കഴിക്കുകയാണ് എന്ന് പറയുമ്പോള്‍ എല്ലാവരും ശരി' എന്നാണ് പറയാറുള്ളതെന്നും ആരും എതിര്‍ക്കാറില്ലെന്നും ഇയാള്‍ പറയുന്നു. താന്‍ എല്ലാവരെയും ബഹുമാനിക്കുന്നുവെന്നും, വിവാഹത്തിന്റെ എല്ലാ ചടങ്ങുകളോടെയാണ് താന്‍ എല്ലാവരെയും വിവാഹം കഴിച്ചതെന്നും പ്രസേര്‍ട്ട് പറയുന്നു. ഇപ്പോള്‍ പ്രസേര്‍ട്ടിന് 27കാരിയായ ഭാര്യയാണ് ഉള്ളത്. ഇവരുടെ പേര് ഫോന്‍ എന്നാണ്. എന്നാല്‍ തായ്‌ലന്‍ഡിലെ നിയമപ്രകാരം ഈ വിവരങ്ങള്‍ പുറത്ത് വന്നതോടെ പ്രസേര്‍ട്ടിനെതിരെ നിയമനടപടികള്‍ സ്വീകരിച്ചോ എന്നത് അവ്യക്തമാണ്.
 
Other News in this category

 
 




 
Close Window