Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 23rd Feb 2018
 
 
സിനിമ
  Add your Comment comment
ഹിന്ദു - മുസ്ലിം പ്രശ്‌നമായി വളരുന്നതു കണ്ടപ്പോള്‍ അന്‍സിബ പ്രതികരിച്ചു
reporter
ലൗ മേറ്റ്‌സ് എന്ന സിനിമയിലെ ഒരു സീനിന്റെ ഫോട്ടോ അന്‍സിബയുടെ വിവാഹ വാര്‍ത്തയായി ഓണ്‍ലൈനില്‍ പ്രചരിച്ചു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇറങ്ങിയ ചിത്രമാണ് ലൗ മേറ്റ്‌സ്. ഇപ്പോള്‍ ഈ ചിത്രം പ്രചരിച്ചത് അന്‍സിബയുടെ വിവാഹം കഴിഞ്ഞു എന്ന വിശേഷണത്തോടെയാണ്. അന്‍സിബ ഹിന്ദു യുവാവിനെ വിവാഹം കഴിച്ചു എന്നു വരെ കാര്യങ്ങള്‍ എത്തിയതോടെ നടി ഇതിനോടു പ്രതികരിച്ചു. 'ഞാന്‍ ഇപ്പോഴും അവിവാഹിതയാണ്. ഞാന്‍ വിവാഹം കഴിച്ചിട്ടില്ലെന്നറിയിക്കുന്നു. എന്നെ അപമാനിച്ചു എന്നതിനേക്കാള്‍ ഇതൊരു ഹിന്ദു - മുസ്ലീം പ്രശ്‌നമായി വളരുന്നത് കണ്ടപ്പോഴാണ് പ്രതികരിക്കുന്നത്' - അന്‍സിബ വ്യക്തമാക്കുന്നു.
നടി അന്‍സിബ ഹിന്ദു മതാചാരപ്രകാരം വിവാഹിതയായി എന്ന വ്യാജ വാര്‍ത്തയാണ് ഇറക്കിയിരിക്കുന്നത്. സംഭവം നടി അറിഞ്ഞു വന്നപ്പോഴേയ്ക്കും സോഷ്യല്‍ മീഡിയയില്‍ വന്‍ ആക്രമണം തുടങ്ങിയിരുന്നു.

മുസ്ലീമായ അന്‍സിബ ഹിന്ദുവിനെ വിവാഹം കഴിച്ചതിലായിരുന്നു എതിര്‍പ്പ്. നടിക്കെതിരെ രൂക്ഷ വിമര്‍ശനവും, വ്യക്തിഹത്യയും നടന്നു. നിരവധിപ്പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്യുകയും ചെയ്തു. ആക്രമണം കൂടിയപ്പോള്‍ വിശദീകരണവുമായി നടി തന്നെ രംഗത്തെത്തി.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ അഭിനയിച്ച 'ലൗ മേറ്റ്‌സ്' എന്ന ചിത്രത്തിന്റെ സീനെടുത്ത് അത് ഫോട്ടോയാക്കി പോസ്റ്റ് ചെയ്തിരിക്കുകയാണ്. പോസ്റ്റ് ഇട്ട ഷൈജു സുകുമാരന്‍ എന്ന വ്യക്തിയെ പേരെടുത്ത് പരാമര്‍ശിച്ചാണ് അന്‍സിബയുടെ മറുപടി.

ഷൈജു സുകുമാരന്‍, ഞാനഭിനയിച്ച ഒരു ഹ്രസ്വചിത്രത്തിലെ ഫോട്ടോ വെച്ച് നിങ്ങള്‍ക്ക് എങ്ങനെയാണ് ഞാന്‍ വിവാഹിതയായി എന്ന് പോസ്റ്റിടാന്‍ കഴിഞ്ഞത്.
 
Other News in this category

 
 




 
Close Window