Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 11th Dec 2017
 
 
സിനിമ
  Add your Comment comment
തല മൊട്ടയടിക്കാന്‍ സംവിധായകന്‍ പറഞ്ഞു: ഒട്ടും മടിയില്ലാതെ ഷംന അതു ചെയ്തു
reporter
തലമുടി പൂര്‍ണമായും വെട്ടി, മൊട്ടത്തല കാണിച്ച് അഭിനയിച്ച് ഷംന കാസിം വാര്‍ത്തകളില്‍ നിറയുന്നു. കൊടിവീരന്‍ എന്ന തമിഴ് സിനിമയ്ക്കു വേണ്ടിയാണ് ഷംന മുണ്ഡനം ചെയ്തത്. മിഷ്‌കിന്‍ സംവിധാനം ചെയ്യുന്ന ശവരക്കത്തി എന്ന സിനിമയില്‍ രണ്ടു കുട്ടികളുടെ അമ്മയും ഒന്‍പതു മാസം ഗര്‍ഭിണിയുമായ ഒരു ബധിരയായിട്ടാണ് അഭിനയിച്ചത്. ഒരു ഗ്ലാമറുമില്ലാത്ത കഥാപാത്രം. അതിന്റെ ടീസര്‍ കണ്ടിട്ടാണു കൊടിവീരനിലേക്ക് സംവിധായകനായ മുത്തയ്യയും നായകന്‍ ശശി കുമാറും എന്നെ പരിഗണിക്കുന്നത്. എന്നാല്‍ മൊട്ടയടിക്കേണ്ടി വരുമെന്നു പറഞ്ഞതോടെ പറ്റില്ലെന്നു പറ!ഞ്ഞു. തിരക്കഥ കേട്ട് തീരുമാനിച്ചാല്‍ മതിയെന്നായി അവര്‍. തിരക്കഥ കേട്ടതോടെ മനസ്സു മാറി. കുറേവര്‍ഷമായി സിനിമയില്‍ വന്നിട്ട്. വെറുതെ കുറേ സിനിമ ചെയ്യുന്നതിനെക്കാള്‍ ഇങ്ങനെ ചില റോളുകള്‍ ചെയ്യുന്നതിലല്ലേ ത്രില്‍. എന്നാലും മൊട്ടയടിക്കണോ എന്ന കാര്യത്തില്‍ രണ്ടു ദിവസം ശരിക്കും കണ്‍ഫ്യൂഷനായിരുന്നു.
ഈ റിസ്‌ക് വേണ്ടിയിരുന്നോ എന്ന ചോദ്യങ്ങള്‍ക്കു നടുവിലാണു ഷംനയുടെ തലയില്‍ വീണ്ടും മുടി കിളിര്‍ത്തുകൊണ്ടിരിക്കുന്നത്. പക്ഷേ മറുനാട്ടുകാര്‍ പൂര്‍ണ എന്നു വിളിക്കുന്ന ഷംനയ്ക്കു സംശയമേതുമില്ല.

'എന്റെ സിനിമാജീവിതത്തില്‍ ഏറ്റവും സന്തോഷവും സംതൃപ്തിയും തന്ന രണ്ടു കഥാപാത്രങ്ങളിലൊന്നാണിത്. തമിഴില്‍ത്തന്നെ പൂര്‍ത്തിയാക്കിയ 'ശവരകത്തി' എന്ന സിനിമയിലെ ബധിരയായ ഗര്‍ഭിണിയുടെ വേഷമാണു മറ്റൊന്ന്. ഒരു അഭിനേതാവ് എന്ന നിലയില്‍ വലിയ ആത്മവിശ്വാസവും ഇനിയും അഭിനയിക്കാനുള്ള പ്രചോദനവുമൊക്കെയാണ് ഈ രണ്ടു കഥാപാത്രങ്ങളും സമ്മാനിച്ചത്.
 
Other News in this category

 
 




 
Close Window