Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 19th Mar 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
മിസൈല്‍ കാണിച്ചു വിരട്ടാന്‍ നോക്കിയ ഉത്തര കൊറിയന്‍ പ്രസിഡന്റിന്റെ തലയ്ക്കു മുകളില്‍ക്കൂടി അമേരിക്കന്‍ സൈന്യം വിമാനം പറപ്പിച്ചു
reporter
ഉത്തര കൊറിയയുടെ തുടര്‍ച്ചയായ ഭീഷണികളെ വകവച്ചു കൊടുക്കില്ലെന്നും കനത്ത തിരിച്ചടിക്ക് തയാറാണെന്നുമുള്ള സൂചനയോടെ യുഎസ്. കൊറിയന്‍ പെനിന്‍സുലയ്ക്കു മുകളിലൂടെ ബോംബര്‍ വിമാനങ്ങള്‍ പറത്തിയാണ് യുഎസ് മറുപടി നല്‍കിയത്. റഡാറുകളുടെ കണ്ണുവെട്ടിച്ച് പറക്കാവുന്നതും കരുത്തുറ്റതുമായ നാല് യുദ്ധ വിമാനങ്ങളും രണ്ട് ബോംബര്‍ വിമാനങ്ങളുമാണ് ശക്തി പ്രകടനം നടത്തിയത്.

ഉത്തര കൊറിയയുടെ തുടര്‍ച്ചയായ പ്രകോപനങ്ങളും ആണവ, മിസൈല്‍ പരീക്ഷണങ്ങളും ഇനിയും സഹിക്കാനാകില്ലെന്നതിന്റെ വ്യക്തമായ മുന്നറിയിപ്പാണ് ഇതിലൂടെ യുഎസ് ലക്ഷ്യമിട്ടത്. സൈനികാഭ്യാസം നടത്തിയതായി ദക്ഷിണ കൊറിയയും സ്ഥിരീകരിച്ചിട്ടുണ്ട്. നാല് എഫ്–35ബി സ്റ്റല്‍ത്ത് ഫൈറ്ററുകളും രണ്ട് ബി–1ബി ബോംബറുകളുമാണ് ആകാശത്ത് വട്ടമിട്ട് പറന്നത്.

യുഎസ്, ദക്ഷിണ കൊറിയ സഖ്യത്തിന്റെ സൈന്യശേഷി ഉത്തര കൊറിയയെ ബോധ്യപ്പെടുത്തുകയായിരുന്നു സൈനികാഭ്യാസത്തിന്റെ ഉദ്ദേശ്യമെന്ന് ദക്ഷിണ കൊറിയയുടെ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ദക്ഷിണ കൊറിയയുടെ നാല് എഫ്–15കെ ജെറ്റ് വിമാനങ്ങളുടെ കൂടെയാണ് യുഎസ് പോര്‍ വിമാനങ്ങളും പറന്നത്. 'പതിവ്' പറക്കല്‍ പരിപാടിയുടെ ഭാഗമാണിതെന്നും വിശദീകരണമുണ്ട്. ശത്രുവിനെ നേരിടാന്‍ സംയുക്ത സൈനിക നടപടികള്‍ ശക്തമാക്കാനും ദക്ഷിണ കൊറിയയ്ക്ക് പരിപാടിയുണ്ട്.
 
Other News in this category

 
 




 
Close Window