Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 19th Mar 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
അറിയാന്‍ മേലാഞ്ഞിട്ടു ചോദിക്കുവാ, വാസ്തവത്തില്‍ ആരാണ് ടോം ഉഴുന്നാലിനെ രക്ഷപ്പെടുത്തിയത് ?
reporter
യെമനില്‍ നിന്നും ഭീകരര്‍ തട്ടികൊണ്ടു പോയ മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹഌദമറിയിച്ചു. കേരളത്തില്‍ എത്തുന്നതിനും തുടര്‍ ചികിത്സയ്ക്കും അദ്ദേഹത്തിന് എല്ലാ സഹായങ്ങളുമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒമാന്റെ ഇടപെടലാണ് മോചനത്തിന് വഴി തെളിയിച്ചതെന്ന് അറിയുന്നുവെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.
വിശ്വാസ സമൂഹത്തിന്റെയും പൊതു സമൂഹത്തിന്റെയും ആഹഌദത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

യെമനില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ടോം ഉഴുന്നാലിന്റെ മോചനം ഏറെ സന്തോഷകരമാണ്. ഒമാന്റെ ഇടപെടലാണ് മോചനത്തിന് വഴിതെളിയിച്ചതെന്നു മനസിലാക്കുന്നു. ഏറെ അവശനായ ഫാ. ഉഴുന്നാലില്‍ ഇപ്പോള്‍ ഒമാനില്‍ ചികിത്സയിലാണ്. കേരളത്തിലേക്ക് എത്തുന്നതിനും തുടര്‍ ചികിത്സകള്‍ക്കും അദ്ദേഹത്തിന് എല്ലാവിധം സഹായങ്ങളും ഉണ്ടാകും. അദ്ദേഹത്തിന്റെ സുരക്ഷിതമായ മടങ്ങി വരവില്‍ വിശ്വാസ സമൂഹത്തിന്റെയും പൊതു സമൂഹത്തിന്റെയും ആഹ്ലാദത്തില്‍ പങ്കുചേരുന്നു.
 
Other News in this category

 
 




 
Close Window