Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=76.66 INR
ukmalayalampathram.com
Sun 22nd Oct 2017
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
റിപ്പോര്‍ട്ട് ചെയ്യുന്നത് ബഹുമാനപ്പെട്ട ബ്രാഹ്മണന്‍മാര്‍ക്കു വേണ്ടി കേന്ദ്രത്തില്‍ നിന്നു സുരേഷ്‌ഗോപി
reporter
ഭഗവത് സേവക്കായി അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കണമെന്നാണ് ആഗ്രഹമെന്ന് സുരേഷ്‌ഗോപി എം.പി. തിരുവനന്തപുരത്ത് യോഗക്ഷേമ സഭ സംസ്ഥാന വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുനര്‍ജന്മത്തില്‍ വിശ്വാസമുണ്ട്. അടുത്ത ജന്മത്തില്‍ എങ്കിലും ശബരിമല ഭഗവാന് അഭിഷേകവും നിവേദ്യവും അര്‍പ്പിക്കാനുളള ഭാഗ്യമുണ്ടാകണം.
ഈശ്വരനെ പ്രാര്‍ത്ഥിക്കാന്‍ എനിക്ക് പിന്തുണയേകുന്ന പൂജാരി സമൂഹം കണ്‍കണ്ടദൈവമാണ്. മാംസവും ചോരയുമുളള ഈശ്വരന്‍മാരാണ് പൂണൂല്‍ സമൂഹം. ആരും നിങ്ങളെ അടിച്ചമര്‍ത്താന്‍ പാടില്ല. ബ്രാഹ്മണ സമൂഹത്തിന് അര്‍ഹമായത് കിട്ടണം. അതിന് രാഷ്ട്രീയ ദുഷ്ടലാക്കുകള്‍ വെടിഞ്ഞ് സമൂഹത്തിന് നന്മ പകരുന്ന രാഷ്ട്രീയത്തിന് പിന്തുണ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
 
Other News in this category

 
 
 
Close Window