Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
കായികം
  Add your Comment comment
മകന്‍ അച്ഛനെപ്പോലെ തന്നെ; കളിയിലാണ് താത്പര്യം
reporter
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകന്‍ ബാരണ്‍ ട്രംപ് പ്രഫഷണല്‍ ഫുട്‌ബോള്‍ രംഗത്തേക്ക് ചുവടു വെക്കുന്നു. അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഡിസി യുണൈറ്റഡിന്റെ അണ്ടര്‍ 12 ടീമിലാണ് ബാരണ്‍ കളിക്കുക. പിഎ ക്ലാസിക്കുമായി വാഷിങ്ടണില്‍ നടക്കുന്ന മത്സരത്തില്‍ ബാരണ്‍ ട്രംപ് ഡിസി യുണൈറ്റഡിന്റെ മധ്യനിരയില്‍ കളിക്കും.

81ാം നമ്പര്‍ ജെഴ്‌സിയാണ് ഡിസി യുണൈറ്റഡ് ബാരണ്‍ ട്രംപിനു നല്‍കിയിരിക്കുന്നത്. മലേന ട്രംപിലുള്ള ട്രംപിന്റെ ഏക മകനാണ് 11 കാരനായ ബാരണ്‍. ആഴ്‌സണല്‍ ജെഴ്‌സിയണിഞ്ഞു വൈറ്റ്ഹൗസില്‍ പന്തു തട്ടുന്ന ബാരണ്‍ ട്രംപിന്റെ ഫോട്ടോ ഇതിനോടകം തന്നെ വൈറലായിരുന്നു.


ഉത്തര കൊറിയയ്‌ക്കെതിരേ ആയുധമെടുക്കാനൊരുങ്ങുന്ന ട്രംപിന്റെ വീട്ടില്‍ എന്റെ ബൂട്ട് കണ്ടോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നുണ്ടാവുകയെന്നാണ് ചില വിരുതന്‍മാരുടെ ട്വീറ്റ്.
 
Other News in this category

 
 




 
Close Window