Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ബസ് യാത്രക്കാരുടെ മാല പൊട്ടിക്കുന്ന നാലു സ്ത്രീകളെ പിടികൂടി: ഇവരില്‍ നിന്ന് 144 പവന്‍ സ്വര്‍ണം കണ്ടെത്തി
reporter
കന്യാകുമാരിജില്ലയുടെ വിവിധ ഭാഗങ്ങളിലായി ബസ് യാത്രയ്ക്കിടെ സ്ത്രീകളില്‍ നിന്നു ആഭരണം, പണം എന്നിവ കവര്‍ന്ന സംഭവവുമായി ബന്ധപ്പെട്ട കേസില്‍ നാലു സ്ത്രീകളെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു.

ഇവരുടെ പക്കല്‍ നിന്നു 144 പവന്‍ ആഭരണങ്ങള്‍ പൊലീസ് കണ്ടെടുത്തു.കോവില്‍പെട്ടി മന്തിത്തോപ്പ് മീന(22), വീരവനല്ലൂര്‍ സൗത്ത് ഭാരതിനഗറില്‍ കാളിയമ്മാള്‍(28), ശാത്തൂര്‍ സ്വദേശികളായ ഗീത(30), വസന്തി(35) എന്നിവരാണു പിടിയിലായത്.

ഇരണിയല്‍ സിഐ സുദേവന്‍, പ്രത്യേക അന്വേഷണ സംഘം എസ്‌ഐ വിജയന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്. ഇരണിയല്‍, തക്കല, മാര്‍ത്താണ്ഡം, കളിയിക്കാവിള, കോട്ടാര്‍, ശുചീന്ദ്രം എന്നീ പൊലീസ് സ്റ്റേഷനുകളിലായി 24 കേസുകളിലുള്‍പ്പെട്ടവരാണിവര്‍.
 
Other News in this category

 
 




 
Close Window