Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=76.66 INR
ukmalayalampathram.com
Sun 22nd Oct 2017
 
 
സിനിമ
  Add your Comment comment
ധനുഷിന്റെ സിനിമയ്ക്കു മുന്‍പ് മുരുഗദോസിന്റെ സിനിമയില്‍ രജനികാന്ത്
reporter
മുരുഗദോസ് ചിത്രത്തില്‍ രജനികാന്ത് അഭിനയിച്ചേക്കും എന്നാണ് തമിഴില്‍ നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്ത. കാലാ, 2.0 എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി പുതിയ പ്രോജക്ടിലേക്ക് കടക്കാനുള്ള ആലോചനയിലാണ് സൂപ്പര്‍താരം. എ.ആര്‍.മുരുഗദോസ് പറഞ്ഞ ഒരു കഥ രജനീകാന്തിന് ഏറെ ഇഷ്ട്ടമായി. ആശയം വിപുലീകരിക്കാന്‍ ദോസിനോട് പറഞ്ഞിട്ടുണ്ടെങ്കിലും ധനുഷ് സ്വന്തം പ്രോജക്ടുമായി രജനിയെ സമീപിച്ചിരിക്കുകയാണ്. നിലവിലുള്ള ധനുഷിന്റെ വര്‍ക്കുകള്‍ പൂര്‍ത്തിയാകാന്‍ കുറച്ചു സമയമെടുക്കും എന്നുള്ളതുകൊണ്ടുതന്നെ മുരുഗദോസ് പ്രോജക്ടിലേക്ക് തന്നെ രജനി കടക്കുമെന്നാണ് രജനിയുടെ ഓഫീസ് നല്‍കുന്ന സൂചന. തമിഴ് പ്രേക്ഷകര്‍ മാത്രമല്ല, ലോകമാകമാനമുള്ള രജനി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാകും ഇത്.
 
Other News in this category

 
 




 
Close Window