Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
എല്ലാ മാസവും എല്ലാ ജില്ലയിലും 40 കിലോ കഞ്ചാവ് പിടിക്കണമെന്ന് എക്‌സൈസ് മന്ത്രി ഋഷി രാജ് സിങ്
reporter
കഞ്ചാവ് വേട്ട ശക്തമാക്കാന്‍ എക്‌സൈസ് കമ്മിഷണര്‍ ഋഷി രാജ് സിങ്ങിന്റെ ഉത്തരവ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം എന്നീ ജില്ലകളില്‍ നിന്ന് പ്രതിമാസം 40 കിലോഗ്രാമോ അതില്‍ കൂടുതലോ കഞ്ചാവ് പിടിക്കണമെന്ന് എക്‌സൈസ് കമ്മിഷണറുടെ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. കഞ്ചാവ് എവിടെ കിട്ടുമെന്ന് അറിയാതെ പോലീസുകാര്‍ ഇനി നെട്ടോട്ടം ഓടേണ്ടി വരും. ബാറുകളെല്ലാം തുറക്കാനുള്ള കാരണം കഞ്ചാവ് വില്‍പ്പന വര്‍ധിച്ചതാണെന്ന് കഴിഞ്ഞ കുറേ മാസമായി ഇപ്പോഴത്തെ മന്ത്രിസഭയിലെ എല്ലാവരും പ്രസംഗങ്ങളില്‍ പറയാറുണ്ട്.

പത്തനംതിട്ട, ഇടുക്കി, കോട്ടയം, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍നിന്ന് പ്രതിമാസം 20 കിലോഗ്രാം കഞ്ചാവ് വീതം പിടികൂടണമെന്നും ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. നിര്‍ദേശമനുരിച്ച് സംസ്ഥാനമൊട്ടാകെ 460 കിലോ കഞ്ചാവ് ഒരു മാസം പിടികൂടേണ്ടതായിവരും.

ഈ വര്‍ഷം ജൂലൈ 31വരെ 2,975 കഞ്ചാവ് കേസുകളാണ് എക്‌സൈസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊല്ലം ജില്ലയിലാണ് കൂടുതല്‍ കേസുകള്‍.379 എണ്ണം. രണ്ടാം സ്ഥാനത്ത് എറണാകുളമാണ്. 319 കേസുകള്‍. ചില ജില്ലകളില്‍ കഞ്ചാവ് കേസുകള്‍ കുറയുന്ന സാഹചര്യത്തിലാണ് നിര്‍ദേശം നല്‍കിയതെന്ന് അഡീ.എക്ൈസസ് കമ്മിഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) എ.വിജയന്‍ ഐപിഎസ് പറഞ്ഞു.

ജീവനക്കാരെ സമ്മര്‍ദത്തിലാക്കാന്‍ മാത്രമേ തീരുമാനം ഉപകരിക്കൂ എന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു. 'കഞ്ചാവിന്റെ വരവ് താരതമ്യേന കുറഞ്ഞ സാഹചര്യത്തില്‍ ഒരു ജില്ലയില്‍നിന്ന് 40 കിലോ കഞ്ചാവ് എല്ലാ മാസവും പിടിക്കണമെന്ന് പറയുന്നത് അസാധ്യമാണ്. ജീവനക്കാരും കുറവാണ്. ഇത്ര കേസ് പിടിക്കണമെന്ന് പറയുന്നതും നിയമപരമായി ശരിയല്ല' ഉദ്യോഗസ്ഥര്‍ പറയുന്നു.
 
Other News in this category

 
 




 
Close Window