Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 23rd Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
അക്ഷരങ്ങളെ തൊട്ടറിഞ്ഞ്, കുരുന്നുകളെ കൈനടത്താന്‍, നന്മയുടെ ദിനമായി നാളെ വിജയദശമി
reporter
നാളെ വിജയദശമി. ഒന്‍പതു രാത്രിയും ഒരു പകലുമടങ്ങുന്ന ഉത്സവകാലമാണ് നവരാത്രിയും വിജയദശമിയും. കന്നിമാസത്തിലെ ശുക്ലപക്ഷത്തില്‍ പ്രഥമ മുതല്‍ നവമിവരെയുള്ള രാത്രികാലങ്ങളില്‍ ആഘോഷിക്കുന്നതുകൊണ്ട് ഇതിനെ നവരാത്രി എന്നു പറയുന്നു. ദുര്‍ഗാദേവി മഹിഷാസുരനെ വധിച്ച് വിജയംവരിച്ച ദിനമാണ് വിജയദശമി. അതിനാല്‍ ജീവിതവിജയത്തിനുപകരിക്കുന്ന സകലകലകളുടെയും അഭ്യാസത്തുടക്കത്തിനു പറ്റിയ ഒരു സന്ദര്‍ഭമായി ഇതിനെ പരിഗണിച്ചുപോരുന്നു.

ദുര്‍ഗാദേവിയുടെ രൂപാന്തരമാണല്ലോ സരസ്വതി. കൈയില്‍ മണിവീണയും ഗ്രന്ഥക്കെട്ടുമായി ശ്വേതവാരിജത്തില്‍ വിരാജിക്കുന്ന വിദ്യാദേവതയായ വാണിദേവിയുടെ പൂജയാണ് ചടങ്ങിനാധാരം. ദുര്‍ഗാദേവി മഹിഷാസുരനെ വധിച്ച് വിദ്യയുടെ ആവിര്‍ഭാവത്തോടുകൂടി അജ്ഞാനാന്ധകാരം നശിപ്പിച്ച് വാഴ്‌വില്‍ സമൃദ്ധിയുടെ വിളക്ക് തെളിച്ചെന്നാണ് വിശ്വാസം. അതിനാല്‍ തിന്‍മയ്ക്കുമേല്‍ നന്‍മയുടെ പ്രഭാവം വിടര്‍ന്ന ദേവിയുടെ വിജയദിനം ദശമിനാളിലായതിനാല്‍ വിജയദശമിയായി കൊണ്ടാടുന്നു.

ആയുധങ്ങളും പുസ്തകങ്ങളും തൂലികയും സംഗീതോപകരണങ്ങളും എന്നു തുടങ്ങി ഓരോരുത്തരുടെയും ഉപജീവനമാര്‍ഗവുമായി ബന്ധമുള്ള ഉപകരണങ്ങള്‍ ദേവിയുടെ സമക്ഷം സമര്‍പ്പിച്ച് പൂജിച്ചശേഷം വിജയദശമിദിവസം ശുഭമുഹൂര്‍ത്തത്തില്‍ അവ തിരികെയെടുക്കുന്നു.
 
Other News in this category

 
 




 
Close Window