Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=76.66 INR
ukmalayalampathram.com
Sun 22nd Oct 2017
 
 
UK Special
  Add your Comment comment
സിഖ് ബാലന് വംശീയാധിക്ഷേപം, മതചിഹ്നം മാറ്റിയില്ലെങ്കില്‍ സ്‌കൂളില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണി
reporter

ലണ്ടന്‍: ഇന്ത്യന്‍ വംശജനായ സിഖ് ബാലന് സ്‌കൂളില്‍ നിന്ന് വംശീയാധിക്ഷേപം. മതചിഹ്നം ഉപേക്ഷിച്ചില്ലെങ്കില്‍ പുറത്താക്കുമെന്നാണ് മാനെജ്‌മെന്റിന്റെ ഭീഷണി. ട്രിപ്ടണിലെ സമ്മര്‍ഹില്‍ പ്രൈമറി സ്‌കൂളില്‍ പഠിക്കുന്ന കൈദാന്‍ സിങ്ങിനാണ് ഈ ഭീഷണി നേരിടേണ്ടിവന്നത്. സിഖുകാര്‍ കൈയില്‍ ധരിക്കുന്ന വളയാണ് അഴിച്ചുവയ്ക്കണമെന്ന് മാനെജ്‌മെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ഫാഷന്‍ ആയിട്ടല്ല ധരിച്ചിരിക്കുന്നതെന്ന് കൈദന്‍ സിങ്ങിന്റെ അച്ഛന്‍ സണ്ണി പറഞ്ഞു. ഇത് തങ്ങളുടെ മതത്തിന്റെ ഭാഗമാണ്. അത് അഴിച്ചുമാറ്റാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ ഇത് ഒഴിവാക്കാന്‍ സാധിക്കില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു. ഇക്കാര്യം അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, സ്‌കൂളിന്റെ പോളിസിയുടെ ഭാഗമായിട്ടാണ് തങ്ങള്‍ ഈ നിര്‍ദേശം നല്‍കിയതെന്ന് ഹെഡ് ടീച്ചര്‍ കെറി റോസ്റ്റര്‍. 

സ്‌കൂള്‍ യൂനിഫോം പോളിസി അനുസരിച്ച് ആഭരണങ്ങള്‍ ധരിക്കാന്‍ പാടില്ല. കമ്മല്‍ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഇക്കാര്യം എല്ലാ മാതാപിതാക്കള്‍ക്കും അറിയാം. സ്‌കൂളില്‍ ചേരും മുന്‍പു തന്നെ ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഒരു കുട്ടിക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്യാന്‍ തയാറല്ലെന്നും മാനെജ്‌മെന്റ് അറിയിച്ചു. കൈദാന്റെ അമ്മയും ഈ കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്. ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വിഷയം കുട്ടിയുടെ മാതാപിതാക്കളുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും ഇവര്‍ അറിയിച്ചു. 

 
Other News in this category

 
 




 
Close Window