Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=76.66 INR
ukmalayalampathram.com
Sun 22nd Oct 2017
 
 
UK Special
  Add your Comment comment
ബ്രിട്ടീഷുകാര്‍ക്ക് ആശ്വസിക്കാന്‍ ഒരു വാര്‍ത്ത, 24 മണിക്കൂര്‍ ട്യൂബ് സമരം പിന്‍വലിച്ചു
reporter

ലണ്ടന്‍: ഒക്‌റ്റോബര്‍ അഞ്ചിന് നടത്താനിരുന്ന ട്യൂബ് സമരം പിന്‍വലിച്ചതായി ഡ്രൈവര്‍മാരുടെ സംഘടന അസ്ലെഫ് യൂണിയന്‍ അറിയിച്ചു. മാനെജ്‌മെന്റുകളുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. മാനെജ്‌മെന്റുമായി നടത്തിയ ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്നും ഈ സാഹചര്യത്തിലാണ് സമരത്തില്‍ നിന്ന് പിന്‍മാറുന്നതെന്നും അസ്ലെഫ് ഓര്‍ഗനൈസര്‍ ഫിന്‍ ബ്രെന്നന്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ ആരോഗ്യപരമായ ചര്‍ച്ച നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഒരു ഒത്തുതീര്‍പ്പില്‍ എത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഇവര്‍ അറിയിച്ചു. ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ കൂടിയാണ് സമരം പിന്‍വലിച്ചതെന്നും ഇവര്‍ അറിയിച്ചു. അതേസമയം, മുന്‍നിലപാടില്‍ മാനെജ്‌മെന്റ് ഉറച്ച് നിന്നാല്‍ സമരവുമായി മുന്നോട്ട് പോകുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി. സമരം മാറ്റിവയ്ക്കല്‍ മാത്രമാണ് ഇ്‌പ്പോള്‍ ചെയ്തതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. സമരം നടന്നിരുന്നുവെങ്കില്‍ ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് നെറ്റ് വര്‍ക്കിലെ ഗതാഗതം പൂര്‍ണമായും തടസപ്പെടുമായിരുന്നു. ബുധനാഴ്ച രാത്രി ആരംഭിക്കുന്ന സമരം വെള്ളിയാഴ്ച വരെ നീണ്ടുനില്‍ക്കുമായിരുന്നു. 

സതേണ്‍, മെര്‍സിറെയ്ല്‍, അറിവ റെയല്‍ നോര്‍ത്ത്, ഗ്രേറ്റര്‍ ആംഗ്ലിയ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് തടസപ്പെട്ടാന്‍ ഇരുന്നത്. ഗാര്‍ഡുകളെ ഒഴിവാക്കാനുള്ള നീക്കവും ഡ്രൈവര്‍മാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ജീവനക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ വേണ്ട എല്ലാ സൗകര്യവും ഒരുക്കുമെന്ന് ലണ്ടന്‍ ട്രാന്‍സ്‌പോര്‍ട്ട് അറിയിച്ചു. സമരം താത്കാലികമായി മാറ്റിവച്ച നടപടിയെ ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ സ്വാഗതം ചെയ്തു. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഒത്തുതീര്‍പ്പില്‍ എത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു.

 
Other News in this category

 
 




 
Close Window