Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 11th Dec 2017
 
 
UK Special
  Add your Comment comment
തോമസിന് ഇന്ന് വോള്‍വര്‍ഹാംപ്ടണ്‍ യാത്രാമൊഴി നല്‍കും, ചടങ്ങുകള്‍ ഉച്ചയ്ക്ക് ആരംഭിക്കും
reporter

വോള്‍വര്‍ഹാംപ്ടണ്‍: വോള്‍വര്‍ഹാംപ്ടണില്‍ താമസിക്കുന്ന ഗ്ലാക്‌സണിന്റെ അമ്മാവന്‍ പാലാ വള്ളിച്ചിറ സ്വദേശി മരുതനാടിയില്‍ തോമസിന്റെ (തൊമ്മന്‍-78) മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 2.30 ന് വോള്‍വര്‍ഹാംപ്ടണ്‍ സെന്റ് പാട്രിക് പള്ളിയില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും. പരേതന്റെ ആത്മശാന്തിക്ക് വേണ്ടിയുള്ള വിശുദ്ധകുര്‍ബാനയും മറ്റു പ്രാര്‍ത്ഥനകളും സെഡ്ജ്ലി ഇടവക വികാരി ഫാദര്‍ ജെയ്‌സണ്‍ കരിപ്പായിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തും. തുടര്‍ന്ന് പൊതുദര്‍ശനത്തിന് വയ്ക്കും. സീറോമലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വികാരി ജനറല്‍ ഫാദര്‍ സജി മലയില്‍ പുത്തന്‍പുരയില്‍ , ഫാദര്‍ സജി തോട്ടത്തില്‍ , ഫാദര്‍ ജസ്റ്റിന്‍ , ഫാദര്‍ ജോബി എന്നിവര്‍ പള്ളിയിലെ ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിക്കും.

യുകെയിലുള്ള സഹോദരിയെയും മരുമക്കളെയും സന്ദര്‍ശിക്കുന്നതിനായി ഭാര്യ സിസിലിയോടൊപ്പം ഓഗസ്റ്റ് മാസം അവസാനമാണ് ഇദ്ദേഹം ഇംഗ്ലണ്ടിലെത്തിയത്. വന്ന് ഒരാഴ്ചയ്ക്ക്ശേഷം സ്ട്രോക്ക് വന്നതിനെ തുടര്‍ന്ന് അദ്ദേഹത്തെ വോള്‍വര്‍ഹാമ്പ്ടന്‍ ന്യൂ ക്രോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാഴ്ചയോളം ചികിത്സയില്‍ കഴിഞ്ഞ അദ്ദേഹം സെപ്റ്റംബര്‍ 18ന് മരണമടഞ്ഞു. നാട്ടില്‍ കൊണ്ടുപോകുവാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ഗ്ലാക്സണ്‍ ,സാബു, സുമ (ബ്രിസ്റ്റോള്‍) ജയ (വെയില്‍സ്) എന്നിവരാണ് യുകെയിലുള്ള തോമസിന്റെ മരുമക്കള്‍. 



പള്ളിയുടെ വിലാസം

St Ptarick's church,299 Wolverhampton Rd, Wolverhampton WV10 0QQ

 
Other News in this category

 
 




 
Close Window