Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 11th Dec 2017
 
 
UK Special
  Add your Comment comment
ക്യാന്‍സര്‍ രോഗികള്‍ക്ക് ചികിത്സയില്ല, കണ്ണ് കാണിക്കാന്‍ വന്നവര്‍ക്ക് കാഴ്ചശക്തി നഷ്ടമായി. ഇത് എന്‍എച്ച്എസ് ട്രസ്റ്റ്
reporter

ലണ്ടന്‍: ആരോഗ്യ രംഗത്ത് മികവുറ്റ പ്രകടനം കാഴ്ചവച്ചിട്ടുള്ള യുകെ ഇപ്പോള്‍ ഏറെ പിന്നിലാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. അടുത്തിടെ നടത്തിയ പഠനത്തില്‍ രാജ്യത്തെ മിക്ക ആശുപത്രികളും മോശം പ്രകടനമാണ് നടത്തുന്നതെന്ന് കണ്ടെത്തി. ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തുന്ന പല രോഗികള്‍ക്കും വേണ്ടത്ര പരിചരണമോ സമയത്തിന് ചികിത്സയോ ലഭിക്കുന്നില്ലെന്ന് കണ്ടെത്തി. റോയല്‍ കോണ്‍വാള്‍ ആശുപത്രിയിലാണ് ഏറ്റവുമധികം വീഴ്ച കണ്ടെത്തിയത്. ക്യാന്‍സര്‍ രോഗികള്‍ക്ക് ചികിത്സ നിഷേധിക്കപ്പെട്ടു. കണ്ണ് പരിശോധനയ്ക്ക് എത്തിയ രോഗികള്‍ക്ക് സമയത്ത് ചികിത്സ ലഭിക്കാത്തതു മൂലം കാഴ്ചശേഷി നഷ്ടമായി. ഹൃദ്രോഗ ചികിത്സ വൈകിയതു മൂലം രോഗി മരിച്ചതായും റിപ്പോര്‍ട്ട്. 

സെപ്സിസ് ബാധിതരായി ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്കു പോലും സമയത്ത് ആന്റിബയോട്ടിക്കുകള്‍ നല്‍കുന്നതില്‍ ആശുപത്രി പരാജയപ്പെട്ടു. ശുചിമുറിയില്‍ നിന്നുള്ള മലിനജലം പുറത്തേക്ക് കളയുന്നതിലുണ്ടായ തകരാറ് പരിഹരിക്കാന്‍ മൂന്ന് വര്‍ഷമായിട്ടും സാധിച്ചിട്ടില്ലെന്ന ആരോപണമുണ്ട്. കാര്‍ഡിയോളജി ഡിപ്പാര്‍ട്ട്മെന്റില്‍ 2016 ജൂണ്‍ മൂതല്‍ 2017 ജൂലൈ വരെയുള്ള കാലയളവില്‍ 554 രോഗികള്‍ക്ക് ചികിത്സ വൈകിയിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. ചികിത്സയ്ക്കായി കാത്തിരിക്കുന്നതിനിടെ രണ്ട് രോഗികള്‍ മരിച്ചു. സംഭവം ഗൗരവമായി എടുക്കുന്നുവെന്നും ഉടന്‍ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. 

 
Other News in this category

 
 




 
Close Window