Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 11th Dec 2017
 
 
UK Special
  Add your Comment comment
തുടര്‍ച്ചയായ ഭീകരാക്രമണം, ലണ്ടന് എല്ലാ പദവികളും നഷ്ടമാകുന്നു, പ്രിയപ്പെട്ട നഗരം എന്ന പദവി പോലും
reporter

ലണ്ടന്‍: തുടര്‍ച്ചയായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ലണ്ടന്‍ നഗരത്തിന് വന്‍ നഷ്ടം. വിനോദസഞ്ചാരികളുടെ ഇഷ്ട പറുദീസ എന്ന പദവിയാണ് ലണ്ടന് നഷ്ടമായത്. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ ഇഷ്ട ഇടമായി തെരഞ്ഞെടുത്തിരിക്കുന്നത് ദുബായ് നഗരത്തെയാണ്. പുതിയ കണക്കുകള്‍ പ്രകാരം 2016ല്‍ ടൂറിസ്റ്റുകള്‍ ഏറ്റവുമധികം പണം ചെലവഴിച്ചത് ദുബായിലാണ്. 28.5 ബില്യണ്‍ യുഎസ് ഡോളറാണ് ദുബായ് നഗരത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി വിനോദ സഞ്ചാരികള്‍ ചെലവഴിച്ചത്. ഈ വര്‍ഷം ഇതില്‍ വന്‍ വര്‍ധനയുണ്ടാകും. ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനായി ദുബായിലൊരുക്കിയ വിവിധ മ്യൂസിയങ്ങളും ബുര്‍ജ് ഖലീഫയുള്‍പ്പെടെയുള്ള നിര്‍മിതികളുമാണ് നേട്ടത്തിന് കാരണം. ഇതുകൂടാതെ ഏറ്റവും സുരക്ഷിതത്വമായ നഗരമെന്ന പേരും ദുബായിക്കുണ്ട്. ലണ്ടന്‍, ന്യൂയോര്‍ക്ക് തുടങ്ങിയ നഗരങ്ങള്‍ ഇപ്പോള്‍ ഭീകരാക്രമണ ഭീതിയിലാണ്. 

ന്യൂയോര്‍ക്കും ലണ്ടനും ദുബായ്ക്ക് വളരെ പിന്നിലാണ്. ടൂറിസ്റ്റുകളില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ഇരു രാജ്യങ്ങള്‍ക്കും ലഭിച്ചത് യഥാക്രമം 17.02 ബില്യണും 16.09 ബില്യണുമാണ്. ബാങ്കോക്കാണ് ഏറ്റവുമധികം ടൂറിസ്റ്റുകള്‍ സന്ദര്‍ശിച്ച നഗരം. 19.41 മില്യണ്‍ ടൂറിസ്റ്റുകളാണ് ബാങ്കോക്കില്‍ 2016ല്‍ എത്തിയത്. സന്ദര്‍ശകരുടെ എണ്ണത്തില്‍ ദുബായ് നാലാം സ്ഥാനത്താണ്. ലണ്ടന്‍ നഗരത്തില്‍ തുടര്‍ച്ചയായി അഞ്ച് ആക്രമണങ്ങളാണ് ഉണ്ടായത്. അമെരിക്കയിലെ ലാസ് വേഗാസില്‍ ഉണ്ടായ ഭീകരാക്രമണവും ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പലരും ഗള്‍ഫ് രാജ്യങ്ങളിലേക്ക് നീങ്ങിയത്.

 
Other News in this category

 
 




 
Close Window