Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 24th Apr 2024
 
 
Teens Corner
  Add your Comment comment
മരുന്ന് ഉപയോഗിച്ച് സ്തനങ്ങളുടെ വലിപ്പം കൂട്ടാനാവില്ല. ഔഷധ ചികിത്സകളൊന്നും ഇന്നില്ല. എന്നാല്‍ പ്ലാസ്റ്റിക് സര്‍ജറിയിലൂടെ ഇത്തരം പ്രശ്‌നം പരിഹരിക്കാവുന്നതാണ്. സ്തനങ്ങളുടെ വലിപ്പം നിര്‍ണയിക്കുന്നത് ഹോര്‍മോണാണ്, മനസ്സിലാക്കുക...
reporter
മിക്കവരിലും ഇരുസ്തനങ്ങള്‍ക്കും തമ്മില്‍ ചെറിയ വലുപ്പ വ്യത്യാസം ഉണ്ടാകാം. ഇത് ജന്മനാല്‍തന്നെയുള്ളതാണ്. നമ്മുടെ ശരീരത്തിലെ മറ്റെല്ലാ അവയവങ്ങള്‍ തമ്മിലും ഈ വലുപ്പ വ്യത്യാസം ഉണ്ട്. അതുപോലെതന്നെയാണ് സ്തനങ്ങളുടെ കാര്യവും. സ്തനങ്ങളുടെ വലുപ്പവ്യത്യാസം പരിഹരിക്കുന്നതിനുള്ള ഔഷധ ചികിത്സകളൊന്നും ഇന്നില്ല. എന്നാല്‍ പ്ലാസ്റ്റിക് സര്‍ജറിയിലൂടെ ഇത്തരം അഭംഗികള്‍ പരിഹരിക്കാവുന്നതാണ്.
10 - 14 വയസുവരെ പെണ്‍കുട്ടികളുടെ വളര്‍ച്ചക്കായി കാത്തിരിക്കണം. വളര്‍ച്ചയെന്നു പറയുമ്പോള്‍ സ്തന വളര്‍ച്ച മാത്രമല്ല കഷത്തിലെയും ഗുഹ്യ ഭാഗത്തെയും രോമ വളര്‍ച്ച, ആര്‍ത്തവം ഉണ്ടാകുക, ഉയരം കൂടുക എന്നിവയെല്ലാം വളര്‍ച്ചയുടെ ഭാഗമാണ്. ഇവയെല്ലാം ക്രമമാണോയെന്ന് ശ്രദ്ധിക്കുക. വളര്‍ച്ചയുടെ കാര്യത്തില്‍ ഓരോരുത്തരുടേയും ശരീരപ്രകൃതികൂടി കണക്കിലെടുക്കേണ്ടതുണ്ട്. മെലിഞ്ഞ ശരീരപ്രകൃതിയുള്ള കുട്ടികളില്‍ ചിലപ്പോള്‍ സ്തന വളര്‍ച്ച വൈകിയേക്കാം. 2 - 3 വര്‍ഷം കഴിഞ്ഞിട്ടും വളര്‍ച്ചയുടെ ലക്ഷണങ്ങളൊന്നും പ്രകടമാകുന്നില്ലെങ്കില്‍ കുട്ടിയെ ഡോക്ടറെ കാണിക്കണം. സാധാരണയായി വളര്‍ച്ചയുടെ ലക്ഷണങ്ങളെല്ലാം പ്രകടമായ ശേഷമാണ് ആര്‍ത്തവം ഉണ്ടാകുന്നത്.



സ്തനങ്ങളുടെ വലിപ്പം നിര്‍ണയിക്കുന്നത് ഹോര്‍മോണാണ്. അണ്ഡാശയങ്ങള്‍ ഉത്പാദിപ്പിക്കുന്ന സ്‌ത്രൈണ ഹോര്‍മോണായ ഈസ്ട്രജനാണ് സ്തനവളര്‍ച്ച്‌യ്ക്ക് കാരണമാകുന്നത്. ചില പെണ്‍കുട്ടികളില്‍ ഈ ഹോര്‍മോണിന്റെ ഉത്പാദനം കുറവായിരിക്കും. അങ്ങനെയുള്ളവരില്‍ സ്തനവളര്‍ച്ച കുറവായിരിക്കും. മരുന്ന് ഉപയോഗിച്ച് സ്തനങ്ങളുടെ വലിപ്പം വര്‍ധിപ്പിക്കാനാവില്ല. എന്നാല്‍ 14 -16 വയസ് പ്രായമായിട്ടും ആര്‍ത്തവം വരാത്ത പെണ്‍കുട്ടികളില്‍ ഹോര്‍മോണ്‍ ചികിത്സ നടത്താറുണ്ട്. പ്രായപൂര്‍ത്തി ആയവര്‍ക്ക് സ്തനവലിപ്പം വര്‍ധിപ്പിക്കാന്‍ പ്രത്യേക ശസ്ത്രക്രിയകള്‍ നിലവിലുണ്ട്.
 
Other News in this category

 
 




 
Close Window