Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=76.66 INR
ukmalayalampathram.com
Sun 22nd Oct 2017
 
 
സിനിമ
  Add your Comment comment
ജാമ്യ വ്യവസ്ഥകള്‍ ലംഘിക്കാതെ മുടങ്ങിപ്പോയ സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ ദിലീപ്
reporter
യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയതോടെ പ്രോസിക്യൂഷനും പ്രതിഭാഗവും കരുതലോടെ നീക്കം തുടങ്ങി. ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥകള്‍ ലംഘിക്കാതെ സിനിമാ രംഗത്തു തിരിച്ചുവരാനുള്ള നീക്കമാണു ദിലീപ് നടത്തുന്നത്. ദിലീപ് ജയിലിലായതോടെ ഷൂട്ടിങ് മുടങ്ങിയ രണ്ടു സിനിമകള്‍ പൂര്‍ത്തിയാക്കുന്നതിനാണ് ആദ്യ പരിഗണന. അന്വേഷണം അനന്തമായി നീണ്ടുപോവാതെ തെളിവുകള്‍ ശാസ്ത്രീയമായി കൂട്ടിച്ചേര്‍ത്തു സമഗ്രമായ കുറ്റപത്രം സമര്‍പ്പിക്കാനാണു പൊലീസിന്റെ ശ്രമം.

ഏറെ ജനശ്രദ്ധ നേടിയ കേസില്‍ പ്രത്യേക കോടതി സ്ഥാപിച്ചു വിചാരണ വേഗം പൂര്‍ത്തിയാക്കണമെന്നാണു പ്രോസിക്യൂഷന്റെ നിലപാട്. യുവനടി ഉപദ്രവിക്കപ്പെട്ട കേസായതിനാല്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വിചാരണ ചെയ്യുന്ന അഡീ. സെഷന്‍സ് കോടതിയാണ് ഈ കേസ് വിചാരണ ചെയ്യേണ്ടത്. കോടതിയില്‍ വിസ്താരത്തിനിടയില്‍ ഇരയ്ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന ചോദ്യങ്ങള്‍ പ്രതിഭാഗം ഉന്നയിക്കാന്‍ ഇടയുള്ളതിനാല്‍ ഇത്തരം കേസുകളില്‍ രഹസ്യ വിചാരണയ്ക്കാണു സാധ്യത.
അതേസമയം, നിലവില്‍ സിനിമാ രംഗത്ത് ഒരു സംഘടനയുടെയും തലപ്പത്തേക്ക് ഇല്ലെന്ന് നടന്‍ ദിലീപ്. നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളയുടെ പ്രസിഡന്റായി ദിലീപിനെ വീണ്ടും തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ സംഘടനയുടെ തലപ്പത്തേക്ക് വരാനില്ലെന്ന് ഇന്നാണ് ദിലീപ് വ്യക്തമാക്കിയത്.
സംഘടനയ്ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുത്തതില്‍ നന്ദിയുണ്ടെന്നും പറഞ്ഞാണ് ഫിയോകിന്റെ യോഗതീരുമാനത്തെ ദിലീപ് നിരസിച്ചത്. ഫിയോകിന്റെ ഭാരവാഹികള്‍ക്ക് നല്‍കിയ കത്തിലാണ് ദിലീപ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ ഒരു സംഘടനയിലും പദവി ആഗ്രഹിക്കുന്നില്ലെന്നും ദിലീപ് കത്തില്‍ വ്യക്തമാക്കുന്നു. ജാമ്യം ലഭിച്ച് മണിക്കൂറുകള്‍ക്കകമാണ് യോഗം ചേര്‍ന്ന് ദിലീപിനെ ഫിയോകിന്റെ തലപ്പത്തേക്ക് തിരിച്ചുകൊണ്ടുവന്നത്. ഇതാണ് അദ്ദേഹം നിരസിച്ചതും. ആന്റണി പെരുമ്പാവൂരാണ് ഫിയോകിന്റെ വൈസ് പ്രസിഡന്റ്.
 
Other News in this category

 
 




 
Close Window