Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.68 INR  1 EURO=76.52 INR
ukmalayalampathram.com
Tue 17th Oct 2017
 
 
കായികം
  Add your Comment comment
ഉത്തേജക പരിശോധന നടത്താത്തതില്‍ അഞ്ചു ബോബി ജോര്‍ജിന്ആശങ്ക
reporter
കഴിഞ്ഞ മാസം ചെന്നൈയില്‍ നടന്ന ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ഉത്തേജക പരിശോധന നടത്താത്തതില്‍ അഞ്ചു ബോബി ജോര്‍ജിനു ആശങ്ക. ഇതു സംബന്ധിച്ചു കേന്ദ്ര കായിക മന്ത്രാലയത്തിനും സ്‌പോര്‍ട്‌സ് അതോറിറ്റിക്കും കത്തെഴുതി. രാജ്യത്തെ അത്‌ലറ്റിക്‌സ് വികസനത്തിനു സര്‍ക്കാര്‍ നിയമിച്ച നിരീക്ഷകയാണ് അഞ്ചു ബോബി ജോര്‍ജ്.
സെപ്റ്റംബര്‍ 25 മുതല്‍ 28 വരെ നടന്ന മത്സരത്തില്‍ ഉത്തേജക പരിശോധന നടത്തേണ്ടത് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയായ (നാഡ)യുടെ ഉത്തരവാദിത്വമാണ്. എന്നാല്‍ നാഡയുടെ ഉദ്യോഗസ്ഥര്‍ മത്സരാര്‍ത്ഥികളെ പരിശോധിക്കാന്‍ എത്തിയിരുന്നില്ല.
അടുത്ത വര്‍ഷത്തെ കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ദേശീയ ടീമിനെ ഒരുക്കേണ്ടതിനാല്‍ ദേശീയ ഒപ്പണ്‍ അത്‌ലറ്റിക്‌സ് നിര്‍ണായകമാണെന്നാണ് അഞ്ചുവിന്റെ അഭിപ്രായം. താരങ്ങള്‍ ഉത്തേജം ഉപയോഗിച്ചിട്ടുണ്ടോ എന്ന് വിധികര്‍ത്താക്കള്‍ക്ക് നിര്‍ണയിക്കാന്‍ സാധിക്കില്ല. അഞ്ചു കത്തില്‍ പറയുന്നു.
അതേസമയം, ഓപ്പണ്‍ ചാംപ്യന്‍ഷിപ്പായതിനാല്‍ വലിയ പരിഗണനയുടെ ആവശ്യമില്ലെന്നാണ് ഇക്കാര്യത്തില്‍ നാഡ ഡയറക്ടര്‍ ജനറല്‍ നിവിന്‍ അഗര്‍വാളിന്റെ നിലപാട്. താരങ്ങളെ പ്രതിവര്‍ഷം നാലു തവണയെങ്കിലും ഉത്തേജക പരിശോധനയ്ക്കു വിധേയരാക്കണമെന്നും അഞ്ചുവിന്റെ കത്തിലുണ്ട്.
അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സി (വാഡ) പുറത്തിറക്കിയ അവസാന റിപ്പോര്‍ട്ടനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ ഉത്തേജകം ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യന്‍ മൂന്നാമതാണ്.
 
Other News in this category

 
 




 
Close Window