Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 25th Feb 2018
 
 
കായികം
  Add your Comment comment
എപ്പോഴും വൈകിയേ എത്തുകയുള്ളൂ, അതെനിക്ക് ഇഷ്ടമല്ല; എങ്കിലും അവള്‍ എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്
reporter
ബോളിവുഡ് നടി അനുഷ്‌ക ശര്‍മയുമായുള്ള ബന്ധത്തെ കുറിച്ചു തുറന്നു പറഞ്ഞു വിരാട് കോഹ്ലി. നടന്‍ ആമിര്‍ ഖാനുമായി നടത്തിയ ടിവി പരിപാടിയിലാണ് കോഹ്ലി അനുഷ്‌കയെ കുറിച്ചുള്ള തന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും തുറന്നു പറയുന്നത്.
അനുഷ്‌കയും കോഹ്ലിയുമായുള്ള ബന്ധം ക്രിക്കറ്റ് ലോകത്ത് സുപരിചിതമാണ്. അനുഷ്‌ക തന്നെ പരിഗണിക്കുകയും സത്യസന്ധയുമാണെന്നു പറഞ്ഞ കോഹ്ലി ഒരു കാര്യത്തില്‍ അനുഷ്‌കയോട് ദേഷ്യമുണ്ടെന്നു തുറന്നു പറയാനും മടിച്ചില്ല.
അനുഷ്‌കയുടെ വൈകിയെത്തുന്ന സ്വഭാവമാണ് കോഹ്ലിക്കു ഇഷ്ടമല്ലാത്തത്. പരസ്പരം മനിസാക്കിയ തങ്ങള്‍ ദീര്‍ഘകാലമായി ഒരുമിച്ചുണ്ട്. കഴിഞ്ഞ നാല് വര്‍ഷമായി ഒരു വ്യക്തി എന്ന നിലയില്‍ അനുഷ്‌ക തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും കോഹ്ലി പ്രോഗ്രാമില്‍ പറഞ്ഞു.

ദീപാവലിക്കുള്ള പ്രത്യേക പരിപാടിയായിട്ടാണ് ആമിര്‍ഖാനുമൊപ്പം കോഹ്ലി ടിവിയില്‍ പ്രത്യക്ഷപ്പെടുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരേ ഏകദിന പരമ്പര സ്വന്തമാക്കിയ ഇന്ത്യന്‍ ടീം ട്വന്റി20 പരമ്പര നേടാന്‍ ഒരുങ്ങുകയാണ്.
 
Other News in this category

 
 




 
Close Window