Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 23rd Feb 2018
 
 
UK Special
  Add your Comment comment
ഗ്രൗണ്ട് ജീവനക്കാര്‍ താക്കോല്‍ കളഞ്ഞു, യാത്രക്കാര്‍ ഇരുപതു മിനിറ്റോളം വിമാനത്തില്‍ കുടുങ്ങി
reporter

ബെര്‍മിങ്ഹാം: എയര്‍ ബ്രിഡ്ജ് പ്രവര്‍ത്തിപ്പിക്കാനുള്ള താക്കോള്‍ കാണാതായതോടെ യാത്രക്കാര്‍ വിമാനത്തില്‍ കുടുങ്ങിയത് ഇരുപതോളം മിനിറ്റ്. ഗ്രീസിലെ കെഫലോണിയയില്‍ നിന്ന് ബെര്‍മിങ്ഹാമില്‍ നിന്ന് എത്തിയ തോംസണ്‍ വിമാനത്തിലെ യാത്രക്കാര്‍ക്കാണ് ഈ ദുരുയോഗം. ടെര്‍മിനലില്‍ നിന്ന് വിമാനത്തിലേക്ക് ഘടിപ്പിക്കുന്ന എയര്‍ ബ്രിഡ്ജ് പ്രവര്‍ത്തിപ്പിക്കാനുള്ള താക്കോല്‍ കാണാതായതാണ് പ്രശ്നത്തിന് കാരണം. ഇതോടെ ഇലക്ട്രോണിക് താക്കോലിനായി ജീവനക്കാര്‍ പരക്കം പാഞ്ഞു. എയര്‍ബ്രിഡ്ജ് ഘടിപ്പിക്കാന്‍ സാധിക്കാതെ വന്നതോടെ വിമാനത്തിലെ എസി പ്രവര്‍ത്തിപ്പിച്ചുകൊണ്ടേയിരിക്കാന്‍ പൈലറ്റ് നിര്‍ബന്ധിതനായി. തുടര്‍ന്ന് പുതിയ താക്കോല്‍ കൊണ്ടുവന്ന് യാത്രക്കാരെ പുറത്തിറക്കി. സെപ്റ്റംബര്‍ 28നായിരുന്നു സംഭവം. സാധാരണ ഗതിയില്‍ ബ്രിഡ്ജിനുള്ളില്‍ത്തന്നെയാണ് ഇത് വയ്ക്കാറുള്ളത്. സംഭവം ബെര്‍മിങ്ഹാം വിമാനത്തവാള അധികൃതരും സ്ഥിരീകരിച്ചു. 

അടുത്തകാലത്തായി ബെര്‍മിങ്ഹാം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെച്ചൊല്ലി നിരവധി തര്‍ക്കങ്ങള്‍ നിലനില്‍ക്കുകയാണ്. ഇതിനിടെയാണ് ഈ റിപ്പോര്‍ട്ട്. ജീവനക്കാരുടെ കുറവ് മൂലം ബാഗേജുകള്‍ കൈകാര്യം ചെയ്യുന്നത് താമസിക്കുന്നതായും ഇത് വിമാനങ്ങള്‍ വൈകാന്‍ കാരണമാകുന്നതായും കണ്ടെത്തിയിരുന്നു. സംഭവം വളരെ ഗൗരവമായി എടുത്തതായി എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. 

 
Other News in this category

 
 




 
Close Window