Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 23rd Feb 2018
 
 
UK Special
  Add your Comment comment
തെരേസയുടെ ദിനങ്ങള്‍ എണ്ണപ്പെട്ടു, ഏതു നിമിഷവും തെറിക്കാം പ്രധാനമന്ത്രി പദം. രാജ്യം പ്രതിസന്ധിയിലേക്ക്
reporter

ലണ്ടന്‍: കുതിരക്കച്ചവടവും കാല്‍വാരലുമെല്ലാം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മാത്രം നടന്നിരുന്ന ഒന്നാണെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ബ്രിട്ടീഷ് രാഷ്ട്രീയത്തിലും ഇത് ഉണ്ടെന്ന് ഇപ്പോള്‍ വ്യക്തമായി. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ ദിനങ്ങള്‍ എണ്ണപ്പെട്ടുവെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. തെരേസയ്ക്ക് ഇനി രണ്ടു മാസം കൂടി മാത്രമേ കാലാവധിയുള്ളൂവെന്നും അതിന് ശേഷം സര്‍ക്കാര്‍ നിലംപൊത്തുമെന്നുമാണ് റിപ്പോര്‍ട്ട്. മുപ്പതോളം എംപിമാരാണ് ഇപ്പോള്‍ തെരേസയുടെ രാജി ആവശ്യപ്പെട്ടിരിക്കുന്നത്. നല്ല വ്യക്തിയാണ് തെരേസ. എന്നാല്‍ രാഷ്ട്രീയത്തില്‍ പരാജയപ്പെട്ട വ്യക്തിത്വമാണെന്ന് മുന്‍ ചെയര്‍മാന്‍ ഗ്രാന്റ് ഷാപ്പ്‌സ്. തെറ്റായ തീരുമാനങ്ങളും തിരഞ്ഞെടുപ്പ് പ്രഖ്യാപനവും ആണ് അവരെ ഈ നിലയിലെത്തിച്ചത്. 

അഞ്ച് മുന്‍ ക്യാബിനറ്റ് മന്ത്രിമാരുടെ നേതൃത്വത്തിലാണ് ഇവര്‍ക്കെതിരേ നീക്കം നടക്കുന്നത്. തെരേസയെ ഇറക്കിയ ശേഷം പുതിയ പ്രധാനമന്ത്രിയെ കൊണ്ടുവരാനാണ് നീക്കം. എന്നാല്‍ പ്രാദേശിക കക്ഷിയായ ഡിയുപിയുടെ പിന്തുണയോടെ നിലനില്‍ക്കുന്ന സര്‍ക്കാര്‍ വീണാല്‍ പുതിയൊരു സര്‍ക്കാരുണ്ടാക്കാന്‍ കഴിയുമോയെന്ന കാര്യം സംശയമാണ്. അങ്ങനെ വന്നാല്‍ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടേണ്ടി വരും. അല്ലെങ്കില്‍ ലേബറിന്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷി സര്‍ക്കാരിലേക്കോ രാജ്യം മാറിയേക്കാം. ബ്രക്‌സിറ്റ് ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി കൈവരിക്കാന്‍ സാധിക്കാത്തതും മന്ത്രിസഭയിലെ അംഗങ്ങളെപ്പോലും നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിക്കാത്തതും തെരേസ മേയുടെ വീഴ്ചയായി. 

 
Other News in this category

 
 




 
Close Window