Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 11th Dec 2017
 
 
UK Special
  Add your Comment comment
അര്‍ബുദ രോഗികള്‍ക്കായി നോട്ടിങ്ഹാമിലുള്ള മലയാളി വൈദികന്റെ ആകാശച്ചാട്ടം (video)
reporter

ലണ്ടന്‍: ഫാദര്‍ ജോര്‍ജ് പുത്തുരാന്‍ ഇപ്പോള്‍ ലണ്ടനില്‍ താരമാണ്. അര്‍ബുദ രോഗികള്‍ക്കായി ഇത്രയും വലിയ സാഹസത്തിന് മുതിര്‍ന്ന ഒരാളെ കണ്ടിട്ടുണ്ടാകില്ല. അതും പോളിയോ ബാധിച്ച കാലുമായി. രോഗികളുടെ ധനസമാഹാരണത്തിനായി പതിനായ്യായിരം അടി പൊക്കത്തില്‍ നിന്നാണ് ഫാദര്‍ ജോര്‍ജ് പുത്തുരാനും സംഘവും ആകാശച്ചാട്ടം നടത്തിയത്. ബ്രിട്ടനിലെ കാര്‍ഡിഫ് സെന്റ് പീറ്റേഴ്‌സ് പള്ളിയിലെ വികാരിയാണ് അദ്ദേഹം.

അദ്ദേഹത്തിന്റെ ചാട്ടം വഴി സമാഹരിച്ചത് നാല്‍പ്പതു ലക്ഷം രൂപയാണ്. ഫാദര്‍ ജോര്‍ജ് പുത്തുരാനുള്‍പ്പടെയുള്ള പതിനൊന്ന് പേരാണ് ആകാശ ചാട്ടം നടത്തിയത്. യുകെയിലെ സ്വകാര്യ എയര്‍വേയ്‌സ് കമ്പനിയുടെ ചെറുവിമാനത്തിലാണ് പല തവണയായി പതിനൊന്ന് പേരടങ്ങുന്ന സംഘം ആകാശചാട്ടം നടത്തിയത്. പങ്കെടുത്ത ഓരോരുത്തര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കാനായി വിദേശിയായ പരിശീലകനും ഒപ്പമുണ്ടായിരുന്നു. ഇടുക്കി സ്വദേശിയാണ് ഫാദര്‍ ജോര്‍ജ്.


 
Other News in this category

 
 




 
Close Window