Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.68 INR  1 EURO=76.52 INR
ukmalayalampathram.com
Tue 17th Oct 2017
 
 
UK Special
  Add your Comment comment
മേയ്ക്കെതിരെ 30 എംപിമാര്‍ ; രാജി ആസന്നമെന്ന് പാര്‍ട്ടി മുന്‍ ചെയര്‍മാന്‍
reporter
പ്രധാനമന്ത്രി പദവിയില്‍ തെരേസ മേയുടെ ദിനങ്ങള്‍ എണ്ണപ്പെട്ടുവെന്നു പാര്‍ട്ടി നേതാക്കളും എംപിമാരും തന്നെ വ്യക്തമാക്കുന്നു. ഒന്നോ രണ്ടോ മാസത്തിനകം തെരേസ മേ സര്‍ക്കാര്‍ വീഴുമെന്നാണ് പ്രചാരണം. 30 എംപിമാര്‍ തെരേസ മേയുടെ രാജിക്കായി മുറവിളി കൂട്ടുന്നുണ്ടെന്നു പാര്‍ട്ടി മുന്‍ ചെയര്‍മാന്‍ ഗ്രാന്റ് ഷാപ്പ്സ് പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. തെരേസ മേ നല്ല വ്യക്തിയാണെങ്കിലും പരാജയപ്പെട്ട നേതാവാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. തെറ്റായ തീരുമാനങ്ങളും തിരഞ്ഞെടുപ്പ് പ്രഖ്യാപനവും ആണ് അവരെ ഈ നിലയിലെത്തിച്ചത്.

അഞ്ചോളം മുന്‍ കാബിനറ്റ് മന്ത്രിമാരുടെ നേതൃത്വത്തില്‍ മുപ്പതോളം ടോറി എംപിമാര്‍ തെരേസ മേയ്ക്കെതിരെ വിമതനീക്കത്തിലാണെന്നാണ് സൂചന. ക്രിസ്മസിനു മുമ്പ് തെരേസ മേയെ താഴെയിറക്കി പുതിയ പ്രധാനമന്ത്രിയെ വാഴിക്കാനാണ് ഇവരുടെ നീക്കം. എന്നാല്‍ പ്രാദേശിക കക്ഷിയായ ഡിയുപിയുടെ പിന്തുണയോടെ നിലനില്‍ക്കുന്ന സര്‍ക്കാര്‍ വീണാല്‍ പുതിയൊരു സര്‍ക്കാരുണ്ടാക്കാന്‍ ഭരണകക്ഷിക്കു സാധിക്കുമോ എന്ന കാര്യം കണ്ടറിയണം. അങ്ങനെ വന്നാല്‍ വീണ്ടുമൊരു തിരഞ്ഞെടുപ്പിലേക്കോ ലേബറിന്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷി സര്‍ക്കാരിലേക്കോ രാജ്യം മാറിയേക്കാം. എങ്കിലും ഇതൊന്നും പ്രധാനമന്ത്രിക്കസേരയില്‍ തെരേസ മേയുടെ ഭാവി സുരക്ഷിതമാക്കുന്നില്ല.

മാഞ്ചസ്റ്ററില്‍ സമാപിച്ച ടോറി പാര്‍ട്ടിയുടെ വാര്‍ഷിക യോഗത്തിനുശേഷമാണു തെരേസ മേയ്ക്കെതിരെ വിമതനീക്കം ശക്തമായത്. ബ്രെക്സിറ്റ് ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി കൈവരിക്കാന്‍ സാധിക്കാത്തതും മന്ത്രിസഭയിലെ അംഗങ്ങളെപ്പോലും നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിക്കാത്തതും തെരേസ മേയുടെ വീഴ്ചയായി ചൂണ്ടിക്കാട്ടപ്പെടുന്നു. പാര്‍ട്ടി സമ്മേളനത്തില്‍ ഉയര്‍ന്ന ശക്തമായ വിമര്‍ശനങ്ങള്‍ക്കു തക്കതായ മറുപടി നല്‍കാനും പ്രധാനമന്ത്രിക്കായില്ല. ശക്തമായ കഫക്കെട്ടും ചുമയും അലട്ടിയ പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം ആരും കേട്ടുമില്ല. പാര്‍ട്ടി സമ്മേളനത്തില്‍ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ മേധാവിത്തം പുലര്‍ത്തുകയും ചെയ്തു. പ്രധാനമന്ത്രിയെ ശക്തമായി പ്രതിരോധിച്ചു രംഗത്തുവരാന്‍ പാര്‍ട്ടിയില്‍ ആരും തയാറായില്ല.
 
Other News in this category

 
 




 
Close Window