Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 12th Dec 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
വെള്ളമടിച്ച് വണ്ടിയോടിക്കുന്നവരുടെ എണ്ണം കൂടിയതായി കണക്ക് : 6100 പേര്‍ക്കെതിരേ കേസെടുത്തെന്ന് മോട്ടോര്‍ വാഹന വകുപ്പ്
reporter
മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. മദ്യപിച്ച് വാഹനം ഓടിച്ചതിന്റെ പേരില്‍ ഓഗസ്റ്റു മാസംവരെ 6,100 പേര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു. കഴിഞ്ഞവര്‍ഷം 4,380 പേര്‍ക്കെതിരെയും 2015ല്‍ 4530 പേര്‍ക്കെതിരെയുമാണ് കേസെടുത്തത്. 2014ല്‍ 11,131 പേരാണ് മദ്യപിച്ച് വാഹനം ഓടിച്ചതിനു പിടിയിലായത്. ബാറുകള്‍ അടച്ചിട്ടിരുന്നപ്പോള്‍ കുറഞ്ഞ കേസുകള്‍ വീണ്ടും ഉയരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

വാഹനം ഓടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ഈ വര്‍ഷം ഓഗസ്റ്റ് അവസാനംവരെ പിടിയിലായത് 3,756 പേര്‍. കഴിഞ്ഞവര്‍ഷം പിടിയിലായത് 3,739പേര്‍.

ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ലൈസന്‍സുകളുടെ എണ്ണത്തിലും വര്‍ധനവുണ്ട്. ഓഗസ്റ്റുവരെ 12,138 ലൈസന്‍സുകളാണ് സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞവര്‍ഷം സസ്‌പെന്‍ഡ് ചെയ്തത് 11,127 ലൈസന്‍സുകളാണ്. അഞ്ചുതവണയില്‍ കൂടുതല്‍ നിയമം ലംഘിക്കുന്നവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്താല്‍ മതിയെന്നാണു മോട്ടോര്‍വാഹന വകുപ്പിന്റെ തീരുമാനം.

അമിതവേഗത്തെത്തുടര്‍ന്ന് ഈവര്‍ഷം ക്യാമറയില്‍ കുടുങ്ങിയത് 1,88,807 പേരാണ്. അധികൃതര്‍ നേരിട്ട് കേസെടുത്തവരുടെ എണ്ണം 5,687. സിഗ്‌നല്‍ തെറ്റിച്ചതിന് 2,930 പേര്‍ ക്യാമറയില്‍ കുടുങ്ങി. നേരിട്ട് കേസെടുത്തവരുടെ എണ്ണം 2,555. ഓവര്‍ലോഡിന് ഇതുവരെ 5,410 പേര്‍ക്കെതിരെ കേസെടുത്തു.
 
Other News in this category

 
 




 
Close Window