Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
യുപിയില്‍ ഭര്‍ത്താവിന്റെയും കുഞ്ഞിന്റെയും മുന്നില്‍ യുവതിയെ കൂട്ടമാനഭംഗപ്പെടുത്തി
REPORTER

മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ മുപ്പതുകാരിയെ ഭര്‍ത്താവിന്റെയും പിഞ്ചുകുഞ്ഞിന്റെയും മുന്നില്‍വച്ച് കൂട്ടമാനഭംഗത്തിനിരയാക്കി. നാലുപേര്‍ ചേര്‍ന്നാണു മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മുന്നിലിട്ടു അമ്മയെ ക്രൂരമായി പീഡിപ്പിച്ചത്. 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: കുഞ്ഞിനെ ഡോക്ടറെ കാണിച്ചു മടങ്ങിവരുമ്പോള്‍ കാറിലെത്തിയ സംഘം ആയുധങ്ങളുമായി ഇവരെ ആക്രമിക്കുകയായിരുന്നു. കുട്ടിയെ തട്ടിയെടുത്തശേഷം ഭര്‍ത്താവിനെ മര്‍ദിച്ച് അവശനാക്കി. യുവതിയെ അടുത്തുള്ള കരിമ്പിന്‍ പാടത്തേക്കു വലിച്ചുകൊണ്ടുപോയി പീഡിപ്പിച്ചു. ഭര്‍ത്താവിനെ കെട്ടിയിട്ടശേഷമായിരുന്നു സംഘത്തിന്റെ അതിക്രമം.

കരഞ്ഞു ബഹളം വെച്ചാല്‍ കുഞ്ഞിനെ കൊല്ലുമെന്നും വിവരം പുറത്തുപറയരുതെന്നും അക്രമികള്‍ യുവതിയോടും ഭര്‍ത്താവിനോടും പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. ഭര്‍ത്താവിന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ രക്ഷിച്ചത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നെത്തിയ പൊലീസുകാര്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി അപകടനില തരണം ചെയ്തു. പ്രതികള്‍ക്കായി തിരച്ചില്‍ ശക്തമാക്കി.

 
Other News in this category

 
 




 
Close Window