Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=76.66 INR
ukmalayalampathram.com
Sun 22nd Oct 2017
 
 
UK Special
  Add your Comment comment
രാജ്യത്ത് സ്ഥലവില കുതിക്കുന്നു, വാങ്ങാന്‍ കഴിയാതെ ചെറുപ്പക്കാര്‍, വാടക നിരക്കും ഉയരും
reporter

ലണ്ടന്‍: രാജ്യത്ത് ബ്രക്‌സിറ്റ് അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെ സ്ഥലവിലയില്‍ വര്‍ധന തുടരുകയാണ്. മൂന്നു മാസത്തിനിടെ നാലു ശതമാനം വര്‍ധനയാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് ഇത്രയും വില ഉയരുന്നത്. സെപ്റ്റംബറില്‍ മാത്രം വീടുകളുടെ വിലയില്‍ 0.8 ശതമാനം വര്‍ധനവുണ്ടായി. ശരാശരി 225,109 പൗണ്ടായാണ് വില ഉയര്‍ന്നത്. ഇത് റെക്കോര്‍ഡ് നിരക്കാണ്. ഹാലിഫാക്സ് ഹൗസ് പ്രൈസ് സര്‍വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഉപയോക്താക്കള്‍ മുതല്‍മുടക്കാന്‍ മടിക്കുന്നതും വില വര്‍ദ്ധിക്കുന്നതും ഭാവിയില്‍ ആവശ്യം കുറയ്ക്കുമെങ്കിലും പിന്നീട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വരുത്തിയേക്കാവുന്ന പലിശനിരക്കിലെ വര്‍ദ്ധന പ്രോപ്പര്‍ട്ടി വിപണിയെ ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍.

പലരും സ്ഥലം വില്‍ക്കാന്‍ തയാറാകാത്തതും വിലവര്‍ധനയ്ക്ക് കാരണമായി. തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നതുമാണ് വില ഉയര്‍ന്നു നില്‍ക്കാന്‍ കാരണമായി. ലണ്ടനിലെ സ്ഥലവില കുറയുന്നതാണ് മറ്റു പ്രദേശങ്ങളിലെ നിരക്കുകള്‍ ഉയരാന്‍ കാരണം. ലണ്ടനിലെ പല മേഖലകളിലും മുമ്പ് രേഖപ്പെടുത്തിയതിനേക്കാള്‍ കുറഞ്ഞ നിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. സ്ഥലവില കൂടിയതോടെ വില്‍പ്പന കുറയുകയാണ് ചെയ്തത്. ഇതിന്റെ ഗുണം ലഭിച്ചതാകട്ടെ വാടകയ്ക്ക് വീടു നല്‍കുന്നവര്‍ക്കും. വീട്ടുവാടക കുത്തനെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട്. 

 
Other News in this category

 
 




 
Close Window