Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.68 INR  1 EURO=76.52 INR
ukmalayalampathram.com
Tue 17th Oct 2017
 
 
UK Special
  Add your Comment comment
വ്യക്തിയുടെ സമ്മതം വേണ്ട, അവയവദാന രംഗത്ത് വലിയ മാറ്റംകുറിച്ച് യുകെ. പുതിയ നിയമം ഉടന്‍
reporter

ലണ്ടന്‍: വ്യക്തിയോ ബന്ധുക്കളോ സന്നദ്ധത അറിയിച്ചാല്‍ മാത്രമേ ഇപ്പോള്‍ അവയവദാനം സാധ്യമാകൂ. എന്നാല്‍ ഈ നിയമം പരിഷ്‌കരിക്കാന്‍ യുകെ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പുതിയ നിയമനിര്‍മാണം കൊണ്ടുവരാന്‍ യുകെ നീക്കമാരംഭിച്ചു. മരണശേഷം വ്യക്തിയുടെ കൊള്ളാവുന്ന അവയവങ്ങള്‍ ബന്ധുക്കളുടെ സമ്മതം കൂടാതെ തന്നെ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുന്നതാണ് പുതിയ നിയമം. ഒരാള്‍ മരിക്കുമ്പോള്‍ സ്വമേധയാ അയാള്‍ അവയവ ദാതാവായി മാറുന്നു. 'ഓപ്റ്റ് ഔട്ട് ഓര്‍ഗണ്‍ ഡോണര്‍ സിസ്റ്റം' എന്നാണ് പുതിയ സമ്പ്രദായം അറിയപ്പെടുക. ഇക്കാര്യം സമ്മതമല്ലാത്തവര്‍ അക്കാര്യം കാരണസഹിതം നേരത്തെ രേഖാമൂലം നാഷണല്‍ ഹെല്‍ത്ത് സര്‍വീസിനെ ബോദ്ധ്യപ്പെടുത്തേണ്ടി വരും. കഴിഞ്ഞദിവസം മാഞ്ചസ്റ്ററില്‍ സമാപിച്ച ഭരണകക്ഷിയായ ടോറി പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനത്തില്‍ പ്രധാനമന്ത്രി തെരേസ മേയാണ് ആരോഗ്യരംഗത്ത് സര്‍ക്കാര്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന പുതിയ നിയമനിര്‍മാണത്തെക്കുറിച്ച് വിശദീകരിച്ചത്.

വെയില്‍സില്‍ സമാനമായ നിയമം ഇപ്പോള്‍ നിലവിലുണ്ട്. 2015 ഡിസംബറില്‍ വെയില്‍സിലെ പ്രാദേശിക സര്‍ക്കാര്‍ പാസാക്കിയ നിയമമനുസരിച്ച് 18 വസയിനുമേല്‍ പ്രായമുള്ളവര്‍ മരണപ്പെട്ടാല്‍ അവരുടെ അവയവങ്ങള്‍ ആരുടെയും അനുമതിക്ക് കാത്തുനില്‍ക്കാതെ ഡോക്ടര്‍മാര്‍ക്ക് നീക്കംചെയ്ത് ആവശ്യക്കാര്‍ക്ക് ട്രാന്‍സ്പ്ലാന്റ് ചെയ്യാം. സ്‌കോട്ട്‌ലന്‍ഡിലും ഇംഗ്ലണ്ടിലും സമ്മതമില്ലാതെ അവയവങ്ങള്‍ നീക്കം ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താനാണ് സര്‍ക്കാര്‍ പുതിയ നിയമനിര്‍മാണം ആലോചിക്കുന്നത്. അവയവം കിട്ടാത്ത സാഹചര്യത്തില്‍ ബ്രിട്ടനില്‍ കഴിഞ്ഞ വര്‍ഷം അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് കാത്തു നിന്ന് 500 പേരാണ് മരണമടഞ്ഞത്. അതേസമയം, ഈ നീക്കത്തിനെതിരേ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

 
Other News in this category

 
 




 
Close Window