Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 17th Dec 2017
 
 
UK Special
  Add your Comment comment
കര്‍ത്താവിന്റെ മണവാട്ടിമാര്‍ ഇനി ഭക്ഷണം വിളമ്പും, വിശക്കുന്നവര്‍ക്കായി. ആദ്യ റസ്റ്ററന്റ് ലണ്ടനില്‍
reporter

ലണ്ടന്‍: ലോകമെമ്പാടുമുള്ള അശരണര്‍ക്കും അനാഥര്‍ക്കും ആശ്വാസവുമായി നടക്കുന്നവരാണ് കര്‍ത്താവിന്റെ മണവാട്ടിമാരായ കന്യാസ്ത്രികള്‍. കരുണയോടെയുള്ള ഇവരുടെ പ്രവര്‍ത്തനങ്ങള്‍ എന്നും വിലമതിക്കുന്നതാണ്. വിശപ്പിന് മുന്നില്‍ കരുണ കൊണ്ട് മാത്രം വിഷമം മാറില്ലെന്ന് മനസിലാക്കിയതുകൊണ്ടാവും അവര്‍ ഇപ്പോള്‍ ഈ തീരുമാനമെടുത്തത്. ഇതിന്റെ ഭാഗമായി കന്യാസ്ത്രീകളുടെ നേതൃത്വത്തില്‍ പുതിയ റസ്റ്ററന്റ് തുടങ്ങാന്‍ തീരുമാനമായി. കന്യാസ്ത്രീകളുടെ ആദ്യ റെസ്റ്ററന്റ് ലണ്ടനില്‍ തുടങ്ങിയിരിക്കുകയാണ്. നോര്‍ഫോക്ക് കേന്ദ്രമായുള്ള ഡോട്ടേഴ്സ് ഓഫ് ഡിവൈന്‍ ചാരിറ്റി കോണ്‍വെന്റിലെ അംഗങ്ങളാണ് 'നണ്‍ഡോസ്' എന്നുപേരുള്ള റെസ്റ്ററന്റ് ആരംഭിച്ചത്. മദര്‍ സുപ്പീരിയേഴ്സ് ചിക്കന്‍ ബ്രോത് അഥവാ ഹോള്‍സം ലെന്റില്‍ സൂപ്പാണ് ഇവിടുത്തെ സ്പെഷ്യാലിറ്റി. 

ഈ മാസം 17 മുതല്‍ 19 വരെയുള്ള ദിവസങ്ങളിലാണ് ഇത് തുറന്നു പ്രവര്‍ത്തിക്കുക. ഭക്ഷണത്തിന് വില നല്‍കേണ്ടതില്ലെന്നതാണ് ആകര്‍ഷകമായ ഘടകം . പകരം നിങ്ങളുടെ മൊബൈല്‍ഫോണ്‍ അല്‍പ്പനേരം മാറ്റിവയ്ക്കുകയാണ് വേണ്ടത്. സിസ്റ്റര്‍മാരും, ഭക്ഷണം കഴിക്കാനെത്തുന്ന മറ്റ് അതിഥികളുമായി ആധുനിക ജീവിതത്തെക്കുറിച്ച് തുറന്ന ചര്‍ച്ചയാണ് ലക്ഷ്യം. സൂപ്പുകളാണ് ഇവിടെ പ്രധാനമായും കഴിക്കാന്‍ കിട്ടുക. 17 ന് രാവിലെ 11.30 മുതല്‍ രാത്രി 8 വരെ. 18 നും 19 നും രാവിലെ 11.30 മുതല്‍ ഉച്ചകഴിഞ്ഞു 3 വരെ. ഇത് ഒരു പരീക്ഷണമാണെന്നും സംഭവം വിജയിച്ചാല്‍ തുടരാനും കന്യാസ്ത്രീകള്‍ക്ക് ആഗ്രഹമുണ്ട്. കുടുംബ ജീവിതത്തെ തിരികെ പിടിക്കുന്നതിനൊപ്പം വിശന്നുവര്‍ക്ക് ഒരു നേരത്തേ ഭക്ഷണം നല്‍കുകയെന്ന ലക്ഷ്യം കൂടി തങ്ങള്‍ക്ക് ഉണ്ടെന്ന് ഇവര്‍ കൂടിച്ചേര്‍ത്തു.

 
Other News in this category

 
 




 
Close Window