Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.68 INR  1 EURO=76.52 INR
ukmalayalampathram.com
Tue 17th Oct 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ദിലീപിന്റെ ജാമ്യം റദ്ദാക്കിയേക്കും, കൂടുതല്‍ അറസ്റ്റിനും സാധ്യത
reporter

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കൂടുതല്‍ അറസ്റ്റിന് സൂചന നല്‍കി അന്വേഷണ സംഘം. കേസില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളെകുറിച്ച് പോലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. കേസിലെ മുഖ്യ പ്രതികളായ സുനില്‍ കുമാറിനും വിജീഷിനും ഒളിത്താവളമൊരുക്കിയ ചാര്‍ളി തോമസില്‍ നിന്നുമാണ് പോലീസിന് ഈ വിവരം ലഭിച്ചത്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സുനില്‍ കുമാര്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ സംഭവം നടന്ന് മൂന്നു ദിവസത്തോളം സുനില്‍ കുമാറിന്റെ പക്കല്‍ ഉണ്ടായിരുന്നു. ചാര്‍ളിയുടെ മൊഴി അനുസരിച്ച് 21 നാണ് സുനിലും വിജീഷും കോയമ്പത്തൂരില്‍ നിന്നും ബൈക്ക് മോഷ്ടിച്ച് കേരളത്തിലെത്തുന്നത്. അതുവരെ ഇവരുടെ കൈവശം മൊബൈല്‍ ഉണ്ടായിരുന്നുവെന്നാണ് പോലീസ് നിഗമനം. ഫെബ്രുവരി 22, 23 തീയതികളില്‍ മൊബൈല്‍ ഫോണ്‍ സുനില്‍ കുമാര്‍ സുരക്ഷിത സ്ഥാനത്തെത്തിച്ചുവെന്നും പോലീസ് കരുതുന്നു 

കുറ്റപത്രം സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കഴിഞ്ഞദിവസം ദിലീപിന് ഹൈകോടതിയില്‍നിന്ന് ജാമ്യം ലഭിച്ചത് പൊലീസിനെയും പ്രോസിക്യൂഷനെയും ഒരുപോലെ നാണംകെടുത്തിയിരിക്കുകയാണ്. ആ സാഹചര്യത്തിലാണ് മുഖംരക്ഷിക്കാനുള്ള ഈ നീക്കം. ദിലീപിന് ജാമ്യം ലഭിച്ച സംഭവത്തില്‍ പൊലീസിനുള്ളിലും ഭിന്നാഭിപ്രായമുണ്ട്. ദിലീപിനെതിരെ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള സാഹചര്യമുണ്ടായിട്ടും അന്വേഷണസംഘം മനഃപൂര്‍വമായ കാലതാമസമുണ്ടാക്കിയെന്ന അഭിപ്രായം സേനക്കകത്തുണ്ട്. ഇത് ജനങ്ങള്‍ക്ക് അന്വേഷണ സംഘത്തിലുണ്ടായിരുന്ന വിശ്വാസം തകര്‍ത്തുവെന്ന വിലയിരുത്തലുമുണ്ട്. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് ജാമ്യം അനുവദിക്കുന്നത് തടയുന്നതിനുള്ള കൃത്യമായ ഇടപെടലുണ്ടായില്ലെന്നും ആക്ഷേപമുയര്‍ന്നു. ദിലീപ് ജുഡീഷ്യല്‍ റിമാന്‍ഡില്‍ കഴിയുന്ന സന്ദര്‍ഭത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നെങ്കില്‍ വിചാരണ കഴിയുന്നതുവരെ അദ്ദേഹത്തിന് ജയിലില്‍ കഴിയേണ്ടിവരുമായിരുന്നു. ആ സാഹചര്യം ഒഴിവാക്കി ദിലീപിന് ജാമ്യം ലഭിക്കാനുള്ള സാഹചര്യമൊരുക്കിയെന്ന ആക്ഷേപവും ശക്തമാണ്. കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റയും വ്യക്തമാക്കിയിട്ടുണ്ട്.

 
Other News in this category

 
 




 
Close Window