Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 25th Feb 2018
 
 
ഇന്ത്യ/ കേരളം
  Add your Comment comment
യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ കാമുകനും സുഹൃത്തുക്കളും അറസ്റ്റില്‍
REPORTER

 കോട്ടയം: കാമുകിയെ പീഡിപ്പിക്കുകയും സുഹൃത്തുക്കള്‍ക്ക് കാഴ്ചവെയ്ക്കുകയും ചെയ്ത സംഭവത്തില്‍ കാമുകനും സുഹൃത്തുക്കളും പൊലിസ് പിടിയിലായി.പെണ്‍കുട്ടിയുടെ കാമുകനും ഈരാറ്റുപെട്ട പെരിങ്ങളം ഒഴാങ്കല്‍ എം അനീഷ്(28) പെരിങ്ങളം കുളത്തുങ്കല്‍ കണ്ണന്‍(19) മൂന്നിലവ് കാനവരയ്ക്കല്‍ കെ.യു അനൂപ്(24) പെരിങ്ങളം ഒഴാങ്കല്‍ എസ് അനീഷ്(33) എന്നിവരെയാണ് മുണ്ടക്കയം പൊലിസ് അറസ്റ്റു ചെയ്തത്.സംഭവത്തെ കുറിച്ച് പൊലിസ് പറയുന്നതിങ്ങനെ. പീഡനത്തിനിരയായ യുവതിയുടെ കൂട്ടുകാരിയും പ്രതികളിലൊരാളുമായി അടുപ്പത്തിലായിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് കാമുകനായ അനീഷ് വീട്ടില്‍ നിന്നും രാത്രിയില്‍ വിളിച്ചു കൊണ്ടു പെരിങ്ങളത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു മറ്റൊരു പ്രതിയായ അനൂപ് ഈ സമയം ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ചെയ്തു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഇമ്മാനുവല്‍ പോള്‍,കാഞ്ഞിരപ്പള്ളി സിഐ ഷാജു ജോസ്,മുണ്ടക്കയം എസ്‌ഐ അനൂപ് ജോസ്,എഎസ്‌ഐമാരായ ഷംസുദ്ദീന്‍,പോള്‍ മാത്യു,സിപിഒമാരായ ബെന്നി,ജോബി ജോസഫ്,ബിവിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

 
Other News in this category

 
 




 
Close Window