Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 11th Dec 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
കുഴല്‍പ്പണസംഘം പോലീസിനെ ആക്രമിച്ച് പ്രതിയെ മോചിപ്പിച്ച് രണ്ടുകോടിയുമായി കടന്നു
REPORTER

പാറശ്ശാല: പോലീസ് പിടികൂടിയ കുഴല്‍പ്പണസംഘാംഗത്തെ മോചിപ്പിച്ച് പണവുമായി കൂട്ടാളികള്‍ കടന്നു.രണ്ടുകോടിയുടെ കുഴല്‍പ്പണവുമായി കേരളത്തിലേക്കു വന്നയാളെ തമിഴ്‌നാട് പോലീസ് എസ്.ഐ.യാണ് പിന്തുടര്‍ന്നു പിടികൂടിയത്. എന്നാല്‍, എസ്.ഐ.യെ ആക്രമിച്ച് കുഴല്‍പ്പണസംഘം പ്രതിയെ മോചിപ്പിച്ച് പണവുമായി കടക്കുകയായിരുന്നു.

ഇവരുടെ ആക്രമണത്തില്‍ പുതുക്കട എസ്.ഐ. റോബര്‍ട്ടിനു പരിക്കേറ്റു. ശനിയാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് തമിഴ്‌നാട് പോലീസ് പറയുന്നത്: ശനിയാഴ്ച രാവിലെ കുഴിത്തുറയില്‍ വാഹനപരിശോധന നടക്കവെ, നിര്‍ത്താന്‍ ആവശ്യപ്പെട്ട ഇരുചക്രവാഹനം പോലീസിനെ വെട്ടിച്ചു കടന്നുപോയി. പുതുക്കട എസ്.ഐ. റോബര്‍ട്ട് ഈ വാഹനത്തെ ഇരുചക്രവാഹനത്തില്‍ പിന്തുടര്‍ന്നു. കളിയിക്കാവിള ചെക്ക്‌പോസ്റ്റില്‍ തടയാന്‍ ശ്രമിച്ചെങ്കിലും പോലീസിനെ വെട്ടിച്ച് വാഹനം കേരളത്തിലേക്കു കടന്നു. പിന്തുടര്‍ന്നെത്തിയ എസ്.ഐ. റോബര്‍ട്ട്, ഇഞ്ചിവിളയില്‍വെച്ച് വാഹനം തടഞ്ഞ് വാഹനമോടിച്ചിരുന്നയാളെ പിടികൂടി. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോഴാണ് രണ്ടുകോടിയോളം രൂപ കണ്ടെത്തിയത്. 

പിന്തുടര്‍ന്നു വാഹനം പിടികൂടിയ വിവരം ഉന്നതോദ്യോഗസ്ഥരെ അറിയിക്കുന്നതിനിടയില്‍, മൂന്ന് ഇരുചക്രവാഹനങ്ങളിലായി എത്തിയ അഞ്ചു യുവാക്കള്‍ പ്രതിയെ മോചിപ്പിച്ച്, പണം കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. ഇവര്‍ എസ്.ഐ.യെ ആക്രമിക്കാന്‍ ശ്രമിക്കുന്നതിനിടെ, ഇദ്ദേഹം പണം നാട്ടുകാരെ ഏല്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, മഫ്ടിയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ തിരിച്ചറിയാത്തതു മൂലം നാട്ടുകാര്‍ പണമടങ്ങുന്ന ബാഗ് വാങ്ങാന്‍ തയ്യാറായില്ല.

ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ആക്രമണമാണ് ഇതെന്നു തെറ്റിദ്ധരിച്ച് നാട്ടുകാര്‍ ഇടപെടാതെ നോക്കിനിന്നു. അപ്പോള്‍ ഇരുചക്രവാഹനങ്ങളിലെത്തിയ യുവാക്കളില്‍ ഒരാള്‍ പണമടങ്ങുന്ന ബാഗ് കൈക്കലാക്കി ഓടാന്‍ ശ്രമിച്ചു. എന്നാല്‍, എസ്.ഐ. ഇയാളെ പിന്തുടര്‍ന്ന് ബാഗോടെ പിടികൂടി. ഈ സമയം മറ്റുള്ളവര്‍ ചേര്‍ന്നു സംഘടിതമായി എസ്.ഐ.യെ ആക്രമിച്ച് പണമടങ്ങുന്ന ബാഗ് കവര്‍ന്ന് പ്രതിയെ കടത്തിക്കൊണ്ടുപോവുകയായിരുന്നു. 

സംഭവത്തിനിടെ അതുവഴി കടന്നുപോവുകയായിരുന്ന തമിഴ്‌നാട്ടിലെ മാധ്യമപ്രവര്‍ത്തകര്‍ ഈ രംഗം ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍, കുഴല്‍പ്പണമാഫിയ, മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ചു. ആക്രമണത്തില്‍ പോളിമര്‍ ടി.വി. റിപ്പോര്‍ട്ടര്‍ക്കു പരിക്കേറ്റു. തുടര്‍ന്നു മാധ്യമപ്രവര്‍ത്തകര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പാറശ്ശാല പോലീസ് സ്ഥലത്തെത്തിയെങ്കിലും തമിഴ്‌നാട് പോലീസ് പരാതി നല്‍കാന്‍ തയ്യാറായില്ല. 

 
Other News in this category

 
 




 
Close Window