Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.68 INR  1 EURO=76.52 INR
ukmalayalampathram.com
Tue 17th Oct 2017
 
 
UK Special
  Add your Comment comment
പിന്നാക്കം നില്‍ക്കുന്ന മലയാളികള്‍ക്കായി മാഞ്ചസ്റ്ററില്‍ സ്‌കൈ ഡൈവിങ്, സമാഹരിച്ചത് 4.5 ലക്ഷം
reporter

ലണ്ടന്‍: അര്‍ബുദ രോഗികള്‍ക്കായി സ്‌കൈ ഡൈവിങ് നടത്തിയ ഫാദര്‍ ജോര്‍ജ് പുത്തുരാന്റെ പാത പിന്തുടര്‍ന്ന് മാഞ്ചസ്റ്ററില്‍ താമസിക്കുന്ന മലയാളി യുവതി ഷൈനു ക്ലയര്‍ ചാമക്കാല. കേരളത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികളുടെ പഠനത്തിന് സഹായം നല്‍കാനായിരുന്നു സ്‌കൈ ഡൈവിങ്. മാഞ്ചസ്റ്ററില്‍ നടത്തിയ സ്‌കൈ ഡൈവിങ് വഴി 4.5 ലക്ഷം രൂപയാണ് ഇവര്‍ സമാഹരിച്ചത്. അയര്‍ക്കുന്നം സ്വദേശിയായ ഷൈനു 15,000 അടി ഉയരത്തില്‍നിന്നാണ് സ്‌കൈ ഡൈവിങ് നടത്തിയത്. 

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഷൈനുവിന്റെ സ്‌കൈ ഡൈവിങ് കാണാന്‍ മറ്റ് കുടുംബങ്ങളും വിശിഷ്ടാതിഥികളും ഉണ്ടായിരുന്നു. കേരളത്തിലെ വിവിധ ജില്ലകളിലെ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഷൈനു ഉള്‍പ്പെടെയുള്ളവര്‍ ചെറുവിമാനത്തില്‍ സ്‌കൈ ഡൈവിങ്ങിനായി പറന്നുയര്‍ന്നത്. ഈ സംഘടനയുടെ ആഭിമുഖ്യത്തില്‍ ഇതിന് മുമ്പ് രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ രോഗികള്‍ക്ക് ചികിത്സ സഹായം നല്‍കിയിട്ടുണ്ടെന്ന് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ഭാരവാഹികൂടിയായ ഷൈനു പറഞ്ഞു. 

കഴിഞ്ഞ ദിവസമായിരുന്നു ഫാദര്‍ ജോര്‍ജ് പുത്തുരാന്‍ സ്‌കൈ ഡൈവിങ് നടത്തിയത്. രോഗികളുടെ ധനസമാഹാരണത്തിനായി പതിനായ്യായിരം അടി പൊക്കത്തില്‍ നിന്നാണ് ഫാദര്‍ ജോര്‍ജ് പുത്തുരാനും സംഘവും ആകാശച്ചാട്ടം നടത്തിയത്. ബ്രിട്ടനിലെ കാര്‍ഡിഫ് സെന്റ് പീറ്റേഴ്സ് പള്ളിയിലെ വികാരിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ചാട്ടം വഴി സമാഹരിച്ചത് നാല്‍പ്പതു ലക്ഷം രൂപയാണ്. 

 
Other News in this category

 
 




 
Close Window