Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 17th Dec 2017
 
 
UK Special
  Add your Comment comment
വീണ്ടും ഭീകരാക്രമണമോ, ഭീതിയിലായി ബ്രിട്ടീഷ് ജനത, അപകടമെന്ന് പൊലീസ്
reporter

ലണ്ടന്‍: തുടര്‍ച്ചയായ ഭീകരാക്രമണങ്ങള്‍ക്ക് പിന്നാലെ രാജ്യം മറ്റൊരു ഭീകരാക്രമണത്തിന് കൂടി സാക്ഷ്യം വഹിക്കുകയാണോയെന്ന് ഒരു നിമിഷം ബ്രിട്ടീഷ് ജനത ചിന്തിച്ചുപോയി. ലണ്ടന്‍ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിന് സമീപം അമിതവേഗതയില്‍ വന്ന കാര്‍ നടപ്പാതയിലേക്ക് ഇടിച്ചു കയറി 11 പേര്‍ക്ക് പരുക്കേറ്റിരുന്നു. തെക്കന്‍ കെന്നിങ്ടണിലാണ് ടയോട്ട പ്രയസ് കാര്‍ അപകടത്തില്‍പ്പെട്ടത്. ആദ്യം വന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഇത് ഭീകരാക്രമണം ആണെന്ന് ആയിരുന്നു. ഇതോടെ ജനങ്ങള്‍ പരിഭ്രാന്തരായി ഓടി. ഇതോടെ സായുധ സേന അടക്കമുള്ളവര്‍ സംഭവസ്ഥലത്തേക്ക് കുതിച്ചു. ഒടുവില്‍ ഭീകരാക്രമണം അല്ലെന്നും സാധാരണ വാഹനാപകടം ആണെന്നും പൊലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാല്‍പ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ഇയാളെ വിശദമായി ചോദ്യംചെയതു വരികയാണ്. ആരുടേയും പരുക്ക് ഗുരുതരമല്ല.


 
Other News in this category

 
 




 
Close Window