Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.68 INR  1 EURO=76.52 INR
ukmalayalampathram.com
Tue 17th Oct 2017
 
 
UK Special
  Add your Comment comment
പിറന്നാള്‍ സമ്മാനമായി പതിനഞ്ചുകാര്‍ ടീച്ചറോട് ആവശ്യപ്പെട്ടത് ലൈംഗിക ബന്ധം, ടീച്ചര്‍ ഇപ്പോള്‍ ജയിലിലായി
reporter

ലണ്ടന്‍: യുകെയില്‍ അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള ബന്ധം പലപ്പോഴും അതിരു കടക്കാറുണ്ട്. എന്നാല്‍ ഇത്തരത്തിലൊന്ന് ആദ്യമാണെന്ന് പൊലീസ്. പിറന്നാള്‍ ദിവസം ശിഷ്യന്റെ ആവശ്യം തിരസ്‌കരിച്ച് നല്ല വഴിക്ക് നടത്തേണ്ടതിന് പകരം ടീച്ചര്‍ ചെയ്ത പ്രവര്‍ത്തി വളരെ ഗൗരവമുളളതായിരുന്നു. ജനുവരിയിലാണ് സംഭവം. പതിനഞ്ചുകാരനായ വിദ്യാര്‍ഥി പിറന്നാള്‍ ദിനമായ അന്ന് ടീച്ചര്‍ ആലീസ് മാക്ബ്രിര്‍ട്ടിയോട് സമ്മാനമായി ചോദിച്ചത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്നതായിരുന്നു. ഈ ആവശ്യം തിരസ്‌കരിക്കുന്നതിന് പകരം സമ്മതം മൂളുകയും കാറില്‍ വച്ച് ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയുമാണ് ചെയ്തത്. പിന്നീട് ഇവര്‍ തമ്മിലുള്ള ബന്ധം പ്രണയത്തിന് വഴിമാറി. ഇതോടെ ക്ലാസ് റൂം, ഇബിസ് ഹോട്ടല്‍, വീട് തുടങ്ങി പല സ്ഥലങ്ങളില്‍ വച്ചും ഇവര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു. ഫെയ്‌സ്ബുക്ക് വഴിയും ഇന്‍സ്റ്റഗ്രാം വഴിയുമായിരുന്നു പ്രണയം. ക്ലാസ് മുറിയില്‍ വച്ച് ഇവര്‍ പലപ്പോഴും ചുംബനം കൈമാറിയിരുന്നു. 

ഇവര്‍ തമ്മിലുള്ള ബന്ധം അതിരുവിടുന്നതായി കണ്ടെത്തിയതോടെ സഹപ്രവര്‍ത്തകര്‍ പല തവണ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ യാതൊരു ഫലവും ഉണ്ടായില്ല. ഇതോടെ വിദ്യാര്‍ഥിയുടെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവം കേസായതോടെ വിദ്യാര്‍ഥിയെ പൊലീസ് ചോദ്യം ചെയ്തു. ഇതില്‍ നിന്നുമാണ് സംഭവത്തിന്റെ ചുരുള്‍ അഴിഞ്ഞത്. ഇതോടെ സ്നാറെസ്ബ്രൂക്ക് കോടതിയാണ് പതിനാറു മാസം തടവ് ശിക്ഷ വിധിച്ചത്. ഇരുപത്തിമൂന്നുകാരിയാണ് ആലീസ്. കോടതി വിധി കേട്ട് ടീച്ചര്‍ പൊട്ടിക്കരഞ്ഞു.

 
Other News in this category

 
 




 
Close Window