Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.68 INR  1 EURO=76.52 INR
ukmalayalampathram.com
Tue 17th Oct 2017
 
 
UK Special
  Add your Comment comment
എല്ലാം ക്ലോപ്ലിമെന്റാക്കി, ഞങ്ങള്‍ ഒറ്റക്കെട്ട്, മാര്‍ഗരറ്റ് താച്ചറിനെ കടത്തി വെട്ടി തെരേസ മേയ്
reporter

ലണ്ടന്‍: ഉരുക്ക് വനിത എന്നാണ് മുന്‍ പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍ അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇവരെ കടത്തിവെട്ടുന്ന രീതിയിലാണ് തെരേസയുടെ നീക്കങ്ങള്‍. പാര്‍ട്ടിക്കുള്ളില്‍ തനിക്കെതിരേ പടയൊരുക്കം നടക്കുന്നുവെന്ന് അറിവ് ലഭിച്ച ഉടന്‍ തന്നെ അവര്‍ നടപടി സ്വീകരിച്ചു. ഇതോടെ വിമതനീക്കം പാടെ തകര്‍ക്കുകയും ഒടുവില്‍ തെരേസ മേയാണ് തങ്ങളുടെ നേതാവെന്നും ഇവര്‍ വെളിപ്പെടുത്തി. മന്ത്രിമാരും, എംപിമാരും ചേര്‍ന്നാണ് വിമത നീക്കം ഒതുക്കിയത്. ഒന്നോ രണ്ടോ മാസത്തിനകം തെരേസ മേ സര്‍ക്കാര്‍ വീഴുമെന്നും 30 എംപിമാര്‍ തെരേസ മേയുടെ രാജിക്കായി മുറവിളി കൂട്ടുന്നുണ്ടെന്നും പാര്‍ട്ടി മുന്‍ ചെയര്‍മാന്‍ ഗ്രാന്റ് ഷാപ്പ്‌സ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 103 എംപിമാരില്‍ മൂന്ന് പേര്‍ മാത്രമാണ് ഇപ്പോള്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ നേതൃത്വത്തിനു ഭീഷണിയില്ലെന്ന് പ്രധാനമന്ത്രി തെരേസ മേയ് വ്യക്തമാക്കി. ക്യാബിനറ്റിന്റെ പൂര്‍ണ്ണ പിന്തുണ തനിക്കുണ്ടെന്നും അവര്‍ വ്യക്തമാക്കി. തെരേസയെ പിന്തുണച്ച് ഡിഫന്‍സ് സെക്രട്ടറി സര്‍ മൈക്കിള്‍ ഫാലണ്‍, ഹോം സെക്രട്ടറി ആംബര്‍ റൂഡ്, പരിസ്ഥിതി സെക്രട്ടറി മൈക്കിള്‍ ഗോവ് എന്നിവര്‍ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിക്കെതിരേ അവിശ്വാസം രേഖപ്പെടുത്താന്‍ 316 എംപിമാരില്‍ 48 പേരുടെ പിന്തുണ അനിവാര്യമാണ്.

പ്രധാനമന്ത്രി പദവിയില്‍ തെരേസ മേയുടെ ദിനങ്ങള്‍ എണ്ണപ്പെട്ടുവെന്നു പാര്‍ട്ടി നേതാക്കളും എംപിമാരും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒന്നോ രണ്ടോ മാസത്തിനകം തെരേസ മേ സര്‍ക്കാര്‍ വീഴുമെന്നാണ് പ്രചാരണം. 30 എംപിമാര്‍ തെരേസ മേയുടെ രാജിക്കായി മുറവിളി കൂട്ടുന്നുണ്ടെന്നു പാര്‍ട്ടി മുന്‍ ചെയര്‍മാന്‍ ഗ്രാന്റ് ഷാപ്പ്‌സ് പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. തെരേസ മേ നല്ല വ്യക്തിയാണെങ്കിലും പരാജയപ്പെട്ട നേതാവാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. തെറ്റായ തീരുമാനങ്ങളും തിരഞ്ഞെടുപ്പ് പ്രഖ്യാപനവും ആണ് അവരെ ഈ നിലയിലെത്തിച്ചത്. അഞ്ചോളം മുന്‍ കാബിനറ്റ് മന്ത്രിമാരുടെ നേതൃത്വത്തില്‍ മുപ്പതോളം ടോറി എംപിമാര്‍ തെരേസ മേയ്‌ക്കെതിരെ വിമതനീക്കം നടത്താന്‍ ശ്രമിച്ചത്. ക്രിസ്മസിനു മുമ്പ് തെരേസ മേയെ താഴെയിറക്കി പുതിയ പ്രധാനമന്ത്രിയെ വാഴിക്കാനായിരുന്നു ഇവരുടെ നീക്കം.

 
Other News in this category

 
 




 
Close Window