Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 17th Dec 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
പഠനത്തിനായി മകനെ യുകെയിലേക്ക് അയച്ച് സീരിയല്‍ നടി, ഫീസ് അടയ്ക്കാന്‍ കഴിയാതെ വന്നതോടെ തട്ടുകട നടത്തുന്നു
reporter

ലണ്ടന്‍: മകനെ ഉന്നത പഠനത്തിനായി യുകെയിലേക്ക് അയച്ച സീരിയല്‍ നടി ഇപ്പോള്‍ ജീവിക്കാനായി തട്ടുകട നടത്തുന്നു. സ്ത്രീധനം സീരിയലില്‍ ചാളമേരിയുടെ മരുമകളായി മിനി സ്‌ക്രീനില്‍ എത്തിയ കവിതാ ലക്ഷ്മിക്കാണ് ഈ ദുരുയോഗം. ഒരു മകനും മകളുമാണ് കവിതാ ലക്ഷ്മിയ്ക്കുള്ളത്. ട്രാവല്‍ ഏജന്‍സി വഴിയാണ് നാലു വര്‍ഷത്തെ കോഴ്‌സിനായി മകനെ യുകെയിലേക്ക് അയച്ചത്. സ്റ്റഡി ആന്റ് വര്‍ക്ക് തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞാണ് ഏജന്‍സി സീറ്റ് തരപ്പെടുത്തി കൊടുത്തത്. ഒരു മാസം ഒരു ലക്ഷം രൂപ എന്ന കണക്കിലായിരുന്നു ഫീസ്. സീരിയലില്‍ അവസരമുള്ളതു കൊണ്ട് സാമ്പത്തിക പ്രശ്‌നം ഉണ്ടാകുമെന്ന് കരുതിയില്ല. കൂടാതെ മകന് മണിക്കൂറില്‍ പത്ത് പൗണ്ട് ശമ്പളത്തില്‍ ജോലിയും ഏജന്‍സി വാഗ്ദാനം ചെയ്തിരുന്നു. 

പക്ഷേ യുകെയില്‍ എത്തിയപ്പോഴാണ് ചതി മനസിലായത്. വാഗ്ദാനം ചെയ്ത ശമ്പളത്തിന്റെ പകുതി പോലും ലഭിച്ചില്ല. കൂടാതെ മഞ്ഞ് വീഴ്ച കാരണം ആറ് മാസം മാത്രമേ ക്ലാസുള്ളൂ. ഒരു വര്‍ഷം കൊണ്ട് 12 ലക്ഷം രൂപ കൊടുക്കേണ്ട സ്ഥാനത്ത് ആറ് മാസം കൊണ്ട് 12 ലക്ഷം രൂപ നല്‍കേണ്ട അവസ്ഥ. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മെയില്‍ അയച്ചപ്പോളാണ് വിവരം അറിഞ്ഞത്. കഴിഞ്ഞ വര്‍ഷത്തെ ഫീസ് അടച്ചെങ്കിലും, ഈ വര്‍ഷത്തെ ഫീസ് മുടങ്ങി. സ്ഥലമില്ലാത്ത കാരണം ബാങ്ക് ലോണു ശരിയായില്ല. സീരിയലില്‍ നിന്ന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാതെ വന്നതോടെ അവസാനം തട്ട് കട തുടങ്ങുകയായിരുന്നു. സീരിയല്‍ അഭിനയത്തെ ബാധിക്കാത്ത തരത്തിലാണ് തട്ടുകട. കടയിലെത്തിയ ഒരാളാണ് നടിയുടെ വിഡിയോ യുട്യൂബില്‍ അപ് ലോഡ് ചെയ്തത്.


 
Other News in this category

 
 




 
Close Window