Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.68 INR  1 EURO=76.52 INR
ukmalayalampathram.com
Tue 17th Oct 2017
 
 
സിനിമ
  Add your Comment comment
അമ്മയെ പൊളിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് മുകേഷ്
reporter

അമ്മയെ പൊളിക്കാന്‍ ഇടത് വിരുദ്ധര്‍ ശ്രമിക്കുന്നതായി നടനും എം.എല്‍.എയുമായ മുകേഷ്. താരസംഘടനയായ അമ്മയെ പൊളിക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയാമെന്നും ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചതായും മുകേഷ് പറഞ്ഞു. വേങ്ങരയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോള്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സാധാരണ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണമെന്നുണ്ടെങ്കില്‍ കലാ സാംസ്‌കാരിക മേഖലയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം. ഇവിടങ്ങളിലേക്ക് നുഴഞ്ഞ് കയറാന്‍ ഒരു ഭാഗത്ത് നിന്ന് എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ട്. എന്നാല്‍ അമ്മയെ പൊളിക്കാന്‍ ശ്രമിക്കുന്ന ഇടതുപക്ഷ വിരുദ്ധര്‍ ആരെല്ലാമെന്ന ചോദ്യത്തിന് മുകേഷ് മറുപടി പറഞ്ഞില്ല. ഇടത് വിരുദ്ധര്‍ എന്ത് പ്രവര്‍ത്തനം നടത്തിയാലും അമ്മയെ പിളര്‍ത്താന്‍ കഴിയില്ല. സര്‍ക്കാര്‍ അമ്മയോടൊപ്പമാണെന്ന ധ്വനിയും മുകേഷ് തന്റെ വാക്കുകളിലൂടെ മുന്നോട്ട് വെച്ചു. ദിലീപുമായി ബന്ധപ്പെട്ട് വിഷയത്തില്‍ അമ്മ സംഘടനയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വരുന്ന സാഹചര്യത്തിലാണ് മുകേഷ് വേങ്ങരയില്‍ ഇങ്ങനെ പ്രതികരിച്ചത്.

 
Other News in this category

 
 




 
Close Window